പതിനെട്ടാമത് ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങിന് തുടക്കം. കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 89 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ സംസ്ഥാനത്തെ പലബൂത്തുകളിലും നീണ്ട വരി പ്രത്യക്ഷപ്പെട്ടു.
മോക്ക് പോളിങ്ങിൽ തകരാറ് ശ്രദ്ധയിൽപെട്ട ബൂത്തുകളിൽ പ്രശ്‌നം പരിഹരിച്ച് വോട്ടിങ് ആരംഭിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
രണ്ടാംഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. 69 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. അസം (5), ബിഹാർ (5), ഛത്തീസ്ഗഡ് (3), കർണാടക (14), , മധ്യപ്രദേശ് (7), മഹാരാഷ്ട്ര (8), ഉത്തർപ്രദേശ് (8), രാജസ്ഥാൻ (13), പശ്ചിമ ബംഗാൾ (3) എന്നിങ്ങനെയാണ് സീറ്റുകൾ.
ആകെ 2,77,49,159 വോട്ടർമാരാണ് ഇത്തവണയുള്ളത്. അതിൽ 6,49,833 പേർ കന്നി വോട്ടർമാരാണ്. 1,43,33,499 സ്ത്രീ വോട്ടർമാരും, 1,34,15293 പുരുഷ വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരുമാണ് ഇത്തവണത്തെ വോട്ടർപട്ടികയിലുള്ളത്. 25177 ബൂത്തുകളും 54 ഉപബൂത്തുകളും ഉൾപ്പെടെയാണ് 25231 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. 30238 ബാലറ്റ് യൂണിറ്റുകളും 30,238 കൺട്രോൾ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും.