ന്യൂയോർക്ക്: അമേരിക്കയിലെ ലൊസാഞ്ചലസിൽ പടർന്നുപിടിക്കുന്ന കാട്ടുതീയിൽ വൻ നാശനഷ്ടം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ ഇതുവരെ 11 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു. ശക്തമായ കാറ്റിൽ തീ ആളിപ്പടരുന്ന സാഹചര്യത്തിൽ ഒന്നരലക്ഷം ആളുകളെ ഒഴിപ്പിച്ചു.
ലൊസാഞ്ചലസിൽ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളിൽ ഭൂരിഭാഗം പേരുടെയും വീടുകൾ കത്തിനശിച്ചു. താരങ്ങളായ പാരിസ് ഹിൽട്ടൺ, ബില്ലി ക്രിസ്റ്റൽ, ജയിംസ് വുഡ്‌സ് എന്നിവരുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. സ്റ്റീവൻ സ്പിൽബർഗ്, ബെൻ അഫ്‌ലേക്ക്, ടോം ഹാങ്ക്‌സ് എന്നിവരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
വരുംമണിക്കൂറിൽ ശക്തമായ കാറ്റ് തുടരുമെന്നും തീ ആളിപ്പടരാൻ സാധ്യതയുണ്ടെന്നും ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിൽ റെഡ് ഫ്‌ലാഗ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേസമയം തീ നിയന്ത്രണവിധേയമാക്കുന്നതിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അഗ്‌നിശമന സേനാംഗങ്ങൾ പറയുന്നു. വൻ തീപിടിത്തം ലൊസാഞ്ചലസിലെ പോഷ് ഏരിയകളിൽ ആയിരക്കണക്കിന് വീടുകൾ നശിപ്പിക്കുകയും ഹോളിവുഡ് ഹിൽസിലേക്ക് പടരുകയും ചെയ്തു. ഇവിടുത്തെ തീ നീയന്ത്രണവിധേയമമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ
രണ്ടുലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. 15,000 കോടിയോളം ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നുന്നു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടയാ പസിഫിക്, പാലിസെയ്ഡ്‌സിൽ കത്തിയമർന്ന കെട്ടിട, വാഹനാവശിഷ്ടങ്ങളെ കാണാനുള്ളു. ആറ് സംസ്ഥാനങ്ങളിൽ നിന്നും കാനഡയിലും നിന്നുള്ള മുഴുവൻ തീയണപ്പ് സംവിധാനവും എത്തിച്ച് തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു.