കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.08 മീറ്റർ മറികടന്നാണ് ശ്രീശങ്കർ വെള്ളിമെഡൽ സ്വന്തമാക്കിയത്. തന്റെ അഞ്ചാം ശ്രമത്തിലാണ് എം ശ്രീശങ്കറിന് ഈ നേട്ടം സ്വന്തമാക്കാനായത്. മലയാളി താരം അനീസ് യഹിയ അഞ്ചാം സ്ഥാനത്തെത്തി. ബഹ്മാസ് താരം ലാക്വൻ നയേണിനാണ് സ്വർണം.
കോമൺവെൽത്ത് ലോങ് ജംപിൽ മെഡൽ നേടുന്ന ആദ്യ പുരുഷ താരമാണ് ശ്രീശങ്കർ. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയി ആദ്യ മൂന്ന് ശ്രമത്തിലും എട്ട് മീറ്ററിനപ്പുറം കടക്കാൻ സാധിച്ചിരുന്നില്ല. നാലാമത്തെ ശ്രമം ഫൗളാകുകയും ചെയ്തു. രണ്ടവസരങ്ങൾ മാത്രം ശേഷിക്കെ ആറാം സ്ഥാനത്തായിരുന്നു ശ്രീശങ്കർ. ഈ സമ്മർദങ്ങൾ മറികടന്നാണ് ശ്രീശങ്കറിന്റെ മെഡൽ നേട്ടം.