തിരുവനന്തപുരം: നിലമ്പൂരിൽ ഇടത് സ്ഥാനാർഥി മുൻ തൃപ്പൂണിത്തുറ എംഎൽഎയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്.
സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.