മലയാളത്തിന്റെ പ്രിയ കഥാകാരൻ എം ടി ഇനി ഓർമ. എം ടി വാസുദേവൻ നായരുടെ മൃതദേഹം വൈകുന്നേരം അഞ്ചുമണിക്ക് കോഴിക്കോട് മാവൂർ റോഡിലുള്ള ‘സ്‌മൃതി പഥ’ത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. നിരവധി പേരാണ് എം ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. കോഴിക്കോട്ടെ സിതാരയിൽ നിന്ന് ‘സ്‌മൃതി പഥ’ത്തിലേക്കുള്ള അവസാന യാത്രയിൽ ആയിരങ്ങളാണ് പങ്കുചേർന്നത്. കലാ –- സാംസ്‌കാരിക –- രാഷ്‌ട്രീയ രംഗത്തെ നിരവധി പ്രമുഖർ എം ടിക്ക് അനുശോചനം അറിയിച്ചു.