മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യമാണ് മുന്നിൽ. ജാർഖണ്ഡിൽ എൻഡിഎ 9 സീറ്റുകളിലും ഇന്ത്യാ കൂട്ടായ്മ 3 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.
മഹാരാഷ്ട്രയിൽ 288ഉം ജാർഖണ്ഡിൽ 81ഉം മണ്ഡലങ്ങളാണുള്ളത്. മഹാരാഷ്ട്രയിൽ ബിജെപി 105 സീറ്റും സഖ്യകക്ഷിയായ ശിവസേന 56 സീറ്റുമാണ് 2019ൽ നേടിയത്. എൻസിപി 54 സീറ്റിലും കോൺഗ്രസ് 44 സീറ്റിലും ജയിച്ചു. ജാർഖണ്ഡിൽ 2019ലെ തെരഞ്ഞെടുപ്പിൽ 30 സീറ്റ് നേടിയ ജെഎംഎമ്മും 16 സീറ്റ് നേടിയ കോൺഗ്രസും സർക്കാർ രൂപീകരിച്ചു. ബിജെപിക്ക് 25 സീറ്റിൽ മാത്രമാണ് ജയിക്കാനായത്.