Thursday, November 21, 2024
spot_imgspot_img
HomeOpinion'ഒരു വിദ്യാര്‍ത്ഥി ഒരു പടയാളിയെപ്പോലെയാണ്'; മഹാത്മാ ഗാന്ധി യുവജനങ്ങളോട്

‘ഒരു വിദ്യാര്‍ത്ഥി ഒരു പടയാളിയെപ്പോലെയാണ്’; മഹാത്മാ ഗാന്ധി യുവജനങ്ങളോട്

ഗാന്ധി ഘാതകർ രാജ്യം ഭരിക്കുമ്പോൾ അദ്ദേഹത്തിന്റെ പേര് മന്ത്രിച്ചുകൊണ്ടേയിരിക്കുക എന്നത് രാഷ്ട്രീയ പ്രവർത്തനമാണ്. നിരന്തരമായ അറിവ് നേടലിലൂടെ മാത്രമേ ഒരു നല്ല മനുഷ്യൻ രൂപാന്തരപ്പെടുകയുള്ളുവെന്ന് അദ്ദേഹം യുവജനതയെ എന്നും ഓർമ്മിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയെന്ന അതുല്യ മനുഷ്യൻ, വിദ്യാർത്ഥികളോടും യുവജനങ്ങളോടും പറഞ്ഞ ചില കാര്യങ്ങൾ ഞങ്ങളിവിടെ പകർത്തി വയ്ക്കുകയാണ്. ഗാന്ധിയുടെ വാക്കുകൾ നിരന്തരം ആവർത്തിക്കുക എന്നത് ഏറ്റവും വലിയ രാഷ്ട്രീയ ശരിയാണെന്ന ഉറച്ച വിശ്വാസത്തോടെ.

വിദ്യാർത്ഥികളോട് ഗാന്ധി

  • ഞാൻ വിദ്യാർത്ഥികളുടെ സുഹൃത്തും വഴികാട്ടിയുമാണ്.
  • യുദ്ധത്തിനെതിരായി ശരിയായ സമരം നടത്തണമെങ്കിൽ ശിശുക്കളിൽ നിന്നുതന്നെ അതിന്റെ ആരംഭം കുറിക്കേണ്ടിയിരിക്കുന്നു.
  • ഭാവിലോകത്തിന്റെ ആശങ്കകളും പ്രതീക്ഷകളുമെല്ലാം വിദ്യാർത്ഥികളിലാണെന്ന് ഞാൻ വിശ്വസിക്കുന്നു.
  • ഉത്തമവിദ്യാഭ്യാസത്തിന്റെ ആദ്യ ചവിട്ടുപടി ഒരു പരിശുദ്ധ ഹൃദയമാണ്.
  • ഏതെങ്കിലും ശാശ്വതമായ നേട്ടം കൈവരിക്കണമെങ്കിൽ നമുക്ക് നിർഭയത്വം അത്യന്താപേക്ഷിതമാണ്.
  • ആരുടെ മുന്നിലും നമ്മുടെ ഹൃദയം തുറന്ന് സംസാരിക്കാൻ നാം ധൈര്യപ്പെടണം.
  • നിങ്ങൾക്കു ലഭിക്കുന്ന വിദ്യാഭ്യാസം ദൈവത്തിൽ നിന്നും നിങ്ങളെ അകറ്റുന്നുവെങ്കിൽ നിങ്ങൾക്കും ലോകത്തിനും ഒരു ഗുണവും ലഭിക്കില്ല.
  • എല്ലാ വിദ്യാഭ്യാസത്തിന്റെയും പ്രാഥമികലക്ഷ്യം വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണമാണ്.
  • ഒരു വിദ്യാർത്ഥി ഒരു പടയാളിയെപ്പോലെയാണ്.
  • സ്വമനസ്സാലെ ഒരാൾ ശിക്ഷണത്തിന് വഴിപ്പെടുന്നത് അയാളുടെ ബുദ്ധിവികാസത്തിന് താങ്ങായിരിക്കും.
  • വിദ്യാർത്ഥികൾ സ്വയം ആത്മപരിശോധന ചെയ്ത്, അവരവരുടെ സ്വഭാവരൂപീകരണത്തിൽ നിതാന്ത ശ്രദ്ധയുണ്ടായിരിക്കണം.
  • സത്യമാണ് നിർഭയത്വത്തിന്റെ അടിസ്ഥാനം.
  • സ്നേഹമാണ് ജീവിതക്ലേശങ്ങളെ ലഘൂകരിക്കുന്നത്.
  • പട്ടിണിയും ദാരിദ്ര്യവും നടമാടുന്ന നമ്മുടെ നാട്ടിൽ, വിദ്യാർത്ഥികൾ വിദ്യാലയത്തിലുള്ള അഭ്യാസം നിർവഹിക്കുന്നതോടൊപ്പം സേവനപ്രവർത്തനത്തിനും സമയം കണ്ടത്തണം. കാരണം വിദ്യാഭ്യാസത്തിന്റെ പേരിൽ നാം ചെലവിടുന്ന പണം അതിഭീമമാണ്.
  • വിശ്രമാവസരങ്ങളിൽ നിർമാണ പ്രവൃത്തികൾ ചെയ്യുവാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.
  • ഇന്ത്യ ആത്മീയ പാപ്പരത്തത്തിൽ നിന്നും രക്ഷനേടണമെങ്കിൽ മതേതര വിദ്യാഭ്യാസത്തോടൊപ്പം ശരിയായ മതവിദ്യാഭ്യാസവും നൽകണം.
  • ഞാൻ ഗീതയിൽ കാണുന്ന അതേ ദൈവത്തെ തന്നെ ഖുർ ആനിലും ബൈബിളിലും കാണുന്നു.
  • നാം നമ്മുടെ മതത്തെ ആദരിക്കുന്നതുപോലെ , മറ്റുള്ളവരുടെ മതങ്ങളെയും ആദരിക്കണം.
  • സംസ്‌കൃതത്തിലോ ഉറുദുവിലോ അറബിയിലോ മറ്റേതെങ്കിലും ഭാഷയിലോ എഴുതിയതായാലും ന്യായവും ശരിയുമായിട്ടുള്ളത് ന്യായവും ശരിയും തന്നെയാണ്.
  • ഓരോ ഹിന്ദുവും ഖുർ ആനും ഓരോ മുസൽമാനും ഗീതയും ബൈബിളും പഠിക്കട്ടെ. ബൈബിളും ഗ്രഹിക്കട്ടെ. ഓരോ ക്രിസ്ത്യാനിയും ഖുർ – ആനും ഗീതയും മനസ്സിലാക്കട്ടെ.
  • അന്യമതപഠനം സ്വമതത്തെ ക്ഷീണിപ്പിക്കുമെന്നും അതിനോടുള്ള ബഹുമാനത്തിനു കുറവു വരുത്തുമെന്നും ആരും ചിന്തിക്കാതിരിക്കട്ടെ.
  • ഒരു ജനതയുടെ സംസ്‌കാരം സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞാൽ അന്യസംസ്‌കാരങ്ങളെ അവഹേളിക്കണമെന്നതിനർഥമില്ല.
  • അന്യസംസ്‌കാരങ്ങളിലെ നല്ല വശങ്ങൾ മുഴുവൻ നാം സ്വീകരിച്ചുകൊണ്ട് സ്വന്തം സംസ്‌കാരത്തെ നിലനിർത്തുകയാണ് വേണ്ടത്.
  • ആരാണോ ഇതര മതങ്ങളെപ്പറ്റി ബഹുമാനപുരസ്സരം പഠിക്കുന്നത്, അയാൾ ഏത് മതത്തിൽ പെട്ടവനായാലും അതയാളുടെ ഹൃദയത്തെ സങ്കുചിതമാക്കുകയല്ല, മറിച്ച് വിശാലമാക്കുകയാണ് ചെയ്യുന്നത്.
  • ഹിന്ദുസംസ്‌കാരത്തിൽ അമൂല്യവും ശാശ്വതവുമായിക്കാണുന്ന എല്ലാം തന്നെ മുഹമ്മദ് നബിയുടെയും യേശുക്രിസ്തുവിന്റെയും ബുദ്ധന്റെയും ഉപദേശങ്ങളിൽ കാണുകതന്നെ ചെയ്യും.

ആധാരഗ്രന്ഥങ്ങൾ

  • എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
  • ഈശ്വരനിലേക്കുള്ള മാർഗം
  • സ്വാതന്ത്ര്യം അർധരാത്രിയിൽ
  • ഗാന്ധി സാഹിത്യസംഗ്രഹം
  • ഗാന്ധിജി വിദ്യാർത്ഥികളോട്

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares