ഒമാനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈത്രി മസ്കറ്റ് ന്റെ 2022 ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് എല്ലാ വർഷവും മൈത്രി മസ്കറ്റ് പുരസ്‌കാരങ്ങൾ നൽകുന്നുണ്ട്. കേരളത്തിലെ ഭരണരംഗത്ത് ശോഭിക്കുന്നവർക്ക് നൽകുന്ന സി അച്യുതമേനോൻ പുരസ്‌കാരം കേരള ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിലിനാണ് ലഭിച്ചത്.
ഒമാനിലെ നാടക രംഗത്തെ സംഭാവനകൾക്ക് നൽകുന്ന തോപ്പിൽ ഭാസി പുരസ്‌കാരം മസ്ക്കറ്റിലെ നാടക പ്രവർത്തകനായ പദ്മനാഭൻ തലോറയ്ക്കും, ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം അജിത കുമാരി മലയാലപ്പുഴക്കും, ആതുരസേവനരംഗത്തെ പ്രവർത്തനമികവിനുള്ള പുരസ്‌കാരം ഡോ.എസ് പ്രകാശിനും കലാരംഗത്തെ മികവിനുള്ള പുരസ്‌കാരം സുരേഷ് കോന്നിയൂരിനും സാഹിത്യ രംഗത്തെ മികവിനുള്ള പുരസ്‌കാരം ദിവ്യ പ്രസാദിനും ആണ് ലഭിച്ചത്.
ഫെബ്രുവരി 17 നു അൽ അഹ്ലി ക്ലബ്, ദാർസൈത് -മസ്കറ്റ് ൽ നടക്കുന്ന മൈത്രി മസ്കറ്റ് ന്റെ വാർഷികാഘോഷപരിപാടിയായ പൊന്നരിവാൾ അമ്പിളിയിൽ വെച്ച് പുരസ്കാരങ്ങൾ നൽകുമെന്ന് മൈത്രി മസ്കറ്റ് ഭാരവാഹികൾ അറിയിച്ചു