മലപ്പുറം: “ഒരുമിച്ച് നടക്കാം വർഗ്ഗീയതക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി ” എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിനു മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരിച്ചു. മെയ് 24 ന് മലപ്പുറത്ത് നടക്കുന്ന ജാഥയുടെ വിജയത്തിന് വേണ്ടി അഡ്വ. കെ വർഷ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 101 അംഗ സംഘാടക സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
യോഗം സി പി ഐ ജില്ലാ അസി.സെക്രട്ടറി കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ ഐ വൈ എഫ് സംസ്ഥാന ജോ.സെക്രട്ടറി അഡ്വ. കെ കെ സമദ്, ജില്ലാ സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ. മുസ്ഥഫ കൂത്രാടൻ, കൃഷ്ണൻ പൂക്കോട്ടൂർ, ഷംസു കാട്ടുങ്ങൽ, എൻ ഹക്കീം, അബ്ദു പുല്ലാര, അശ്റഫ് വളമംഗലം , അഫ്സൽ, അബ്ദുറഹ്മാൻ, ഹാറൂൺ,എന്നിവർ സംസാരിച്ചു.എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ വി നാസർ പുൽപ്പറ്റ സ്വാഗതവും പ്രവീൺ കാട്ടുങ്ങൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ അഡ്വ. മുസ്ഥഫ കൂത്രാടനെയും കവീനറായി കെ വി നാസർ ട്രഷറർ ആയി യൂസുഫ് കലയത്തിനെയും തിരഞ്ഞെടുത്തു. രക്ഷാധികാരികളായി പാർട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളും, വൈസ് ചെയർമാൻമാരായി പാർട്ടി മണ്ഡലം കമ്മിറ്റിയംഗങ്ങളും, വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികളും, ജോയിന്റ് കൺവീനർമാരായി എഐവൈഎഫ് ,എഐഎസ്എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
മെയ് 15ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സമാപിക്കും.