ഓച്ചിറ: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകൾക്കുള്ള ധന സമാഹാരണത്തിനായി ഓച്ചിറ മണ്ഡലം കമ്മിറ്റി ‘ഹെൽപ്പ് ടു വിൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന കൂപ്പൺചലഞ്ചിന്റെ ഉദ്ഘാടനം ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ശരവണൻ ചലച്ചിത്ര താരം ജഗദീഷിന് നൽകി നിർവ്വഹിച്ചു.
മണ്ഡലം സെക്രട്ടറി അരവിന്ദ്സുരാജ്, പ്രസിഡൻ്റ് ആർ നിധിൻരാജ്, ആർ അഭിരാജ്, ആർ ആശാദേവി എന്നിവർ പങ്കെടുത്തു. നൂറിൽപരം സമ്മാനങ്ങളാണ് ചലഞ്ചിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അമ്പത് രൂപയാണ് ഒരു കൂപ്പണിന്റെ വില. എപ്രിൽ 28ന് അയ്യങ്കാളി ജയന്തി ദിനത്തിൽ നറുക്കെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കും.