കാത്തിരിപ്പിലാണ്.
അതി തീവ്ര
പരിചരണ വിഭാഗത്തിനു
വെളിയില്‍.
അകത്തുണ്ട്!
ഒരു രോഗി!.
ആയതോ!
സ്വയം!?
എങ്കിലും!
ഇരുന്നേ പറ്റൂ.
ജീവനാണ്!
ജീവിതം
ബാക്കിയുണ്ട്!.
വന്നിട്ട് ഒരു ദിനമായവര്‍,
മാസങ്ങളായവര്‍
പുറത്തിരിപ്പുണ്ട്
പേരിന്നൂഴവും കാത്ത്!.
കടയിലെ മൂലയില്‍
അവശേഷിപ്പുകളാകുന്ന
കാര്‍ബോഡുകള്‍
പുഷ്പ്പമെത്തപോല്‍
സുഖം പകരുന്നുണ്ട്,
ചിലര്‍ക്ക്!.
വെറും തറയില്‍
പഴമയെ മറന്നവര്‍
ഇരുന്നുണ്ണുന്നുണ്ട്,
രുചിയില്ലാത്ത!?
കാന്റീന്‍ ചോറുകള്‍.
തലയുയര്‍ത്താ-
ത്തവരാണ് ഏറെയും.
ആധുനികതയുടെ
നവമാധ്യമങ്ങള്‍
കണ്ണിനു താഴെ
കാഴ്ചയൊരുക്കുന്നതുകൊണ്ടോ!?
അകത്തുള്ളാ-
ളിനെയോര്‍ത്തുള്ള
വേവലാതിയാലോ!?
അറിയില്ല!?.
സുഖം തിരക്കി
കുറച്ചു പേര്‍!?
പെട്ടന്ന് മടങ്ങുന്നുണ്ടവര്‍!
അവര്‍ക്ക് ‘വേണ്ട’
വിഭവങ്ങള്‍
എന്റെടത്തില്ലാത്തതാകാം
കാരണം !.
ഓരോ മൂലയും
ഇടങ്ങളാണ്.
മണിമാളികയും
കുടിലുമെല്ലാം
ചുവപ്പും കറുപ്പും
കസേരകളില്‍
ഇരുത്തമുറപ്പിക്കുന്നുണ്ട്.
ധൃതിയിലാണ്! ചിലര്‍!
ചൂടുകഞ്ഞീം,ചായയും
ദ്രൃതഗതിയില്‍
രോഗിയെ
കുടിപ്പിക്കുവാന്‍!.
രോഗമാണ്!
സര്‍വ്വര്‍ക്കും!.
രോഗിയാണ്!
അകത്തുള്ളത്.
പുറത്തു
കാത്തിരിപ്പിലാണ് ഞാന്‍!
–നന്ദാദാസ്–