ചണ്ഡിഗഡ്: അകാലിദള്‍ നേതാവ് സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ക്ഷേത്രദര്‍ശനത്തിന് എത്തിയ ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു നാരായണ്‍ സിങ് എന്നയാള്‍ വെടിയുതിര്‍ത്തത്. സുവര്‍ണക്ഷേത്രത്തിനുള്ളിലേക്ക് കയറുന്നതിനിടെ അക്രമി ബാദലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കീഴ്‌പ്പെടുത്തി.
നാരായണ്‍ സിങ് എന്നയാളെ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. നേരത്തെയും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ അകാലിദള്‍ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുമുണ്ടായി.