വടക്കഞ്ചേരി : “ഒരുമിച്ച് നടക്കാം വർഗ്ഗീയതക്കെതിരെ, ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി ” എന്ന മുദ്രവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സേവ് ഇന്ത്യ മാർച്ച് വിജയിപ്പിക്കുന്നതിന് മുന്നോടിയായി ചേർന്ന വടക്കഞ്ചേരി മണ്ഡലതല സ്വാഗത സംഘം രൂപീകരണ യോഗം എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ .ഷാജഹാൻ ഉദ്ഘാടനം ചെയ്തു . വർഗ്ഗീയത്തേക്ക് എതിരെയുള്ള പോരാട്ടത്തിൽ ഈ നാട്ടിലെ മുഴുവൻ യുവജനങ്ങളും അണിനിരക്കണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജിതിൻ മുടയാനിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ രാമചന്ദ്രൻ (സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം) വാസുദേവൻ തെന്നിലാപുരം (സിപിഐ മണ്ഡലം സെക്രട്ടറി ) പിഎം അലി (ജില്ലാ പഞ്ചായത്ത് അംഗം ) മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സലിം പ്രസാദ്, അലി കുന്നംകാട് , സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. റഫീഖ് പുതുക്കോട് സ്വാഗതവും ജിജിൻ പ്രകാശ് നന്ദിയും പറഞ്ഞു.
സ്വാഗത സംഘ ചെയർമാനായി വാസുദേവൻ തെന്നിലാപുരത്തിനെയും കൺവീനറായി സുരേഷ്കുമാറിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ വിവിധ ബഹുജന സംഘടനാ നേതാക്കൾ പങ്കെടുത്തു. മെയ് 17 ന് സംസ്ഥാന പ്രസിഡന്റ് എൻ. അരുണിന്റെ നേതൃത്വത്തിൽ കാസർകോടിൽ നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല കാൽ നട ജാഥ 26 ന് പാലക്കാട് ജില്ലയിൽ പ്രവേശിക്കും 27ന് വൈകിട്ട് 5 മണിക്ക് വടക്കഞ്ചേരിയിൽ വമ്പിച്ച റാലിയോടെ സമാപിക്കും.