Thursday, November 21, 2024
spot_imgspot_img
HomeLatest Newsകവിതയെ 'തടവിലാക്കിയ' താഴ്‌വര

കവിതയെ ‘തടവിലാക്കിയ’ താഴ്‌വര

യുഎപിഎ നിയമപ്രകാരം ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ജയിലില്‍ അടയ്ക്കപ്പെട്ട സംസ്ഥാനമാണ് മണിപ്പൂര്‍. 2017ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം മാത്രം, 2177 പേരെയാണ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ചത്. സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന Armed Forces Special Powers Act (AFSPA) ഇപ്പോഴും സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരുവശത്ത് പട്ടാള, കരിനിയമങ്ങളും മറുവശത്ത് വംശീയ വെറിപൂണ്ട ക്രിമിനലുകളും സാധാരണക്കാരായ മനുഷ്യരുടെ ജീവനെ ഓരോ നിമിഷവും ശ്വാസം മുട്ടിക്കുന്നു എന്ന് സാരം.

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തില്‍ ജയിലില്‍ അടച്ചവരുടെ കൂട്ടത്തില്‍ സാഹിത്യപ്രവര്‍ത്തകരും കലാകാരന്‍മാരുമുണ്ട്. കവിതയും കഥയും എഴുതുന്നതുവരെ രാജ്യദ്രോഹ കുറ്റമായി കണക്കാക്കുന്ന സര്‍ക്കാര്‍.

പ്രമുഖ മണിപ്പൂരി എഴുത്തുകാരിയായ ഡോ. സോയിബാം ഹരിപ്രിയ തന്റെ Dream/ Delusion എന്ന കവിതയില്‍ ഇങ്ങനെ എഴുതുന്നു.

Everything unravels including the sky.
Dusk is caught as a lump in my throat
Each day, how easily unmade. How easily a page can be blank.
Wordless, the poet collect shards of broken dreams of words
As if a souvenir of youth.
And youth? What age it was!
How we thought a poem will bring down the nation at our feet!
Youth, that age we held finite alphabets
Dreamt of coaxing infinite potery.
Break or get broken in this encounter,
But so lopsided it was, it is
Words against bombs, stones against bullets.
Youth, so easily a time between living and dying
And words could be a conversation been lovers
Or the last to litter memory with.

മണിപ്പൂരില്‍ നടക്കുന്ന, നടക്കാന്‍ പോകുന്ന കലാപങ്ങളിലെല്ലാം സ്ത്രീകളാണ് എന്നും ഇരകളാകുന്നതെന്ന് ഹരിപ്രിയ ദി ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തനം നടത്തുക എന്നത് സ്വതവേ പ്രയാസകരമായ സംസ്ഥാനമാണ് മണിപ്പൂര്‍. 2017ല്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് പിന്നാലെ, നിരവധി മാധ്യമപ്രവര്‍ത്തകരെയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നു എന്ന് ആരോപിച്ച് മണിപ്പൂരില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares