Friday, November 22, 2024
spot_imgspot_img
HomeIndiaമണിപ്പൂർ വെടിവയ്പ് കേസ്; യുവമോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

മണിപ്പൂർ വെടിവയ്പ് കേസ്; യുവമോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ണിപ്പൂർ സേഗ റോഡ് വെടിവയ്പ് കേസിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ. സ്ത്രീ ഉൾപ്പെടെ അഞ്ചുപേർക്ക് വെടിയേറ്റ സംഭവത്തിൽ യുവമോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നൊങ്തോമ്പം ടോണി മെയ്തി, നിങ്തൗജം വിക്കി, ഖൈദേം നിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇംഫാൽ വെസ്റ്റ് ഡ്യൂട്ടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ എട്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ശനിയാഴ്ച രാത്രി 10.40നാണ് ഇംഫാൽ വെസ്റ്റിലെ സേഗ റോഡിൽ വെടിവയ്പ് നടന്നത്. ആയുധധാരികളായ ചിലർ ഖൈദേം സെയ്താജിത് എന്നയാളെ വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോകുന്നിടത്തുനിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. വെടിവയ്പിൽ പരുക്കേറ്റ മെയ്‌റ പായ്ബിസ് ഉൾപ്പെടെയുള്ളവർ അക്രമികളെ പിടിച്ചുമാറ്റാൻ വന്നവരായിരുന്നു. പൊതുമധ്യത്തിൽ വച്ച് പല തവണ അക്രമികൾ വെടിയുതിർത്തത്തിനെത്തുടർന്നാണ് മെയ്‌റ പായ്‌ബിസ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റത്.

വെടിവയ്പ് സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ തിരച്ചിലുകൾക്കും ചോദ്യംചെയ്യലുകൾക്കുമൊടുവിലാണ് സംഭവത്തിന് നേതൃത്വം നൽകിയത് യുവമോർച്ച നേതാവ് നൊങ്തോമ്പം ടോണി മെയ്തി ഉൾപ്പെടെയുള്ളവരാണെന്ന് മനസിലായത്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത നിങോബം അലക്സ്, ഗുരുമായും റെയ്ബാൻ എന്നിവരെ ചോദ്യം ചെയ്തതിലൂടെയാണ് യുവമോർച്ച നേതാവിലേക്ക് പോലീസ് എത്തുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares