Tuesday, December 3, 2024
spot_imgspot_img
HomeManipurമണിപ്പൂർ വീണ്ടും ആശങ്കയിൽ; സംഘർഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്ക്

മണിപ്പൂർ വീണ്ടും ആശങ്കയിൽ; സംഘർഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ പലയിടത്തും സംഘർഷാവസ്ഥ തുടരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഒരു സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘർഷമുണ്ടായത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇംഫാലിൽ വീണ്ടും ആയുധം കൊളളയടിക്കാൻ ശ്രമം നടന്നിരുന്നു. രാജ്ഭവന് സമീപമുള്ള ഐആർബി ക്യാംപിലേക്ക് ആൾക്കൂട്ടം ഇരച്ചു കയറി. ജനക്കൂട്ടത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ക്യാംങ്പോപി ജില്ലയിലാണ് കുക്കിസംഘടന 48 മണിക്കൂർ ബന്ദ് നടത്തിയത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares