ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മൃതദേഹം ശനിയാഴ്‌ച സംസ്‌കരിക്കും. ഇന്നലെ രാത്രി രാത്രി 9.51 ഓടെയായിരുന്നു അന്ത്യം. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.