മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് രാജ്യം വിടനൽകി. നിഗം ബോധ് ഘട്ടിലായിരുന്നു അന്ത്യകർമം. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി.
പ്രധാനമന്ത്രി ഉൾപ്പെടെ പ്രമുഖരെത്തി. സിഖ് മതാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകളാണ് നടന്നത്.മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽനിന്നും രാവിലെ എട്ടോടെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി. എഐസിസി ആസ്ഥാനത്ത് മൃതദേഹം പൊതുദർശനത്തിന് വെച്ചു
സോണിയഗാന്ധി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി അടക്കമുള്ളവർ ആദരാജ്ഞലി അർപ്പിച്ചു. അന്തിമോപചാരം അർപിക്കാൻ നേതാക്കളുടെയും പ്രവർത്തകരുടെയും നീണ്ടനിരയായിരുന്നു. പൊതുദർശനത്തിനു ശേഷം നിഗം ബോധ്ഘട്ടിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകുകയായിരുന്നു.