മീനങ്ങാടി : ഫെബ്രുവരി 8 മുതൽ 11 വരെ ഹൈദരാബാദിൽ വെച്ചു നടന്ന ദേശീയ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മീനങ്ങാടി കാരക്കുനി സ്വദേശി ബിന്ദു സജി 400x 4 റിലേയിൽ സ്വർണവും 100 മീറ്റർ ഓട്ട മത്സരത്തിൽ വെള്ളിയും കരസ്ഥമാക്കി.
മീനങ്ങാടിയിലെ കെ വി സുജാതയും ജ്യോതി കുമാറുമാണ് പരിശീലകർ. മുൻ എഐവൈഎഫ് വയനാട് ജില്ല കമ്മിറ്റി അംഗമായ ബിന്ദു സജി നിലവിൽ സി പി ഐ മീനങ്ങാടി ലോക്കൽ കമ്മിറ്റി അംഗവും കാരക്കുനി ബ്രാഞ്ച് സെക്രട്ടറിയുമാണ്.