Thursday, November 21, 2024
spot_imgspot_img
HomeEditorialമാധ്യമ സ്വാതന്ത്ര്യത്തിന്റെ നാവരിയുന്നു…

മാധ്യമ സ്വാതന്ത്ര്യത്തിന്റെ നാവരിയുന്നു…

ആർ. അജയൻ
നവയുഗം എഡിറ്റർ


രേന്ദ്രമോദി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങളെയും ചങ്ങാത്ത മുതലാളിത്ത നയത്തിലൂടെ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് യഥേഷ്ടം കൊള്ളയടിക്കുന്നതിന് അവസരം ഒരുക്കുന്നതിനും എതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന മാധ്യമപ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, ശാസ്ത്ര പ്രചാരകന്മാർ തുടങ്ങി സമൂഹത്തിന്റെ വിവിധ ശ്രേണികളിൽ പ്രവർത്തിക്കുന്നവരെ വ്യാജ കേസുകൾ ചുമത്തി അവരുടെ വസതികളിൽ റയ്ഡുകൾ നടത്തുകയും ലാപ്ടോപ്പ് മൊബൈൽ എന്നിവ പിടിച്ചെടുക്കുകയും ചെയ്ത നടപടി അത്യന്തം പ്രതിഷേധാർഹമാണ്.

ഇന്നലെ രാവിലെ മുതൽ ആരംഭിച്ച മാധ്യമവേട്ടയിൽ വയർ എഡിറ്ററിൻ ചീഫ് പ്രബീർ പുരക്കായസത, അഭി സാർ ശർമ, ഊർമ്മിളേഷ്, ഭാഷാ സിംഗ് ടീസ്റ്റസതൽവാദ്, ഗീതാ ഹരിഹരൻ. ഡോ. രഖ് നന്ദൻ, എന്നിവരുടെ വസതികളിലാണ് പോലീസ് അതിക്രമം നടന്നത്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാംയെച്ചുരിയുടെ ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നു. ദി വയർ എഡിറ്റ ർ ഇൻ ചീഫ് പ്രബീർ പുരക്കായസ്ഥയെ അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാം എന്നാണ് ഇത്തരം നടപടികളിലൂടെ മോഡി ഭരണകൂടം കരുതുന്നത്. അമിതാധികാരപ്രയോഗവും ഫാസിസ്റ്റ് നടപടികളും കൊണ്ട് കുപ്രസിദ്ധരായ ഭരണാധികാരികളുടെ സ്ഥാനം ചരിത്രത്തിൽ എവിടെയെന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് ഇക്കൂട്ടരെ ഓർമ്മിപ്പിക്കുകയാണ്. ഭരണഘടന പൗരന്മാർക്ക് നൽകുന്ന പൗരാവകാശങ്ങൾ നിഷേധിക്കുന്നത് ജനാധിപത്യ ലംഘനമാണ്.

ഒരു ഭാഗത്ത് മാധ്യമങ്ങളെ കോർപ്പറേറ്റ വൽക്കരിച് തങ്ങളുടെ കുഴലൂത്തുകാരായി മാറ്റുമ്പോൾ മറുഭാഗത്ത് സത്യം ജനങ്ങളോട് വിളിച്ചു പറയുന്ന മാധ്യമങ്ങളെ യു എ പി എ പോലുള്ള രാജ്യദ്രോഹ കുറ്റം ചുമത്തി വേട്ടയാടുന്നത് നീതീകരിക്കാനാവില്ല. ഈ പൗരാവകാശ ധ്വംസനത്തിനെതിരെ, ഭരണകൂട വേട്ടയ്ക്കെതിരെ ജനാധിപത്യ വാദികളുടെ ശബ്ദമുയരണം. രാജ്യത്തെ അപകടത്തിൽ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്വവും കടമയും പൗരസമൂഹത്തിനുണ്ട് എന്നുള്ളത് ഓർമ്മിപ്പിക്കുകയാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares