തൃശ്ശൂർ: എഐവൈഎഫ് സേവ് ഇന്ത്യ മാർച്ചിന്റെ പ്രചരണാർത്ഥം തൃശ്ശൂർ ജില്ലാ യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ നഗരത്തിൽ സൗജന്യ മെഡിക്കൽ പരിശോധന നടത്തി. എഐവൈഎഫ് ജില്ലാ യുവതി സബ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.
യുവതി സബ് കമ്മിറ്റി ജില്ലാ കൺവീനർ ലിനി ഷാജി അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖിലേഷ് കെ എ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി മീനുട്ടി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എ ഐ വൈ എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ചിന്നു ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങൾ സൂര്യ രാജേഷ്, സ്വപ്ന നജിൻ എന്നിവർ നേതൃത്വം നൽകി. ” ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി മെയ് 15 മുതൽ 28 വരെയാണ് എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച് സംഘടിപ്പിക്കുന്നത്.കാസർകോട് നിന്നും തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന ജാഥകൾ മെയ് 28 ന് തൃശൂരിൽ സമാപിക്കും.