ഉരുൾ പൊട്ടലിനെ തുടർന്ന് വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ നാടു മുഴുവൻ വേദനച്ചു നിൽക്കുകയാണ്. ദുരന്തമുഖത്ത് എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സന്നദ്ധ സേവനം ഏകോപിപ്പിച്ചു നിൽകുന്ന വേളയിലാണ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പത്ത് വീടുകൾ നിർമ്മിച്ചു നൽകും എന്ന് പ്രഖ്യാപിക്കുന്നത്. എഐവൈഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ ബിരിയാണി മേളയാണ് സംഘടിപ്പിച്ചത്.
മണ്ഡലത്തിലെ 7 മേഖല കമ്മിറ്റികൾക്കും മുൻകൂർ കൂപ്പണുകൾ നൽകി ഓർഡർ സ്വീകരിച്ചു. ഒരേ ഗുണ നിലവാരത്തിൽ മികച്ച ഭക്ഷണം നൽകാനും ഈ ചലഞ്ചിലൂടെ എഐവൈഎഫിനു സാധിച്ചു. മെഗാ ബിരിയാണി മേളയുടെ കിച്ചൺ ഒരുക്കാൻ അന്തിക്കാട്ടെ ചെത്തുതൊഴിലാളി സ്മാരകവും പരിസരവുമാണ് അതിനായി തീരുമാനിച്ചത്. ആയിരത്തി എഴുന്നൂറ് സ്ക്വർ ഫീറ്റിൽ ചടയംമുറി സ്മാരക മന്ദിരത്തിനു മുൻപിൽ മണ്ഡലം തല സെർവർ പാചകപ്പുരയൊരുക്കി. തൃശൂർ മതിലകം സ്വദേശി റഷീദിൻ്റെ നേതൃത്വത്തിൽ പാചകം. കൂടെ മറ്റ് തൊഴിലാളികളും എഐവൈഎഫ് പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
ചടയംമുറി സ്മാരക മന്ദിരത്തിലെ കോൺഫറൻസ് ഹാൾ പാക്കിംഗ് കേന്ദ്രമാക്കി. രാവിലെ 7 മണിയോടെ എല്ലാ ശുചിത്വവും ഉറപ്പാക്കി എ.ഐ.വൈ.എഫ്, മഹിളാസംഘം, സി.പി.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പാക്കിംഗ് ആരംഭിച്ചു.ആദ്യ വിൽപ്പനയിൽ പങ്കാളിയായത് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും, മുൻ കൃഷിമന്ത്രിയുമായ വി.എസ്.സുനിൽകുമാർ.എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാടിൽ നിന്ന് ബിരിയാണി സ്വീകരിച്ച് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ക്യാമ്പയിൻ്റെ ഭാഗമായി. അദ്ദേഹത്തിനും കുടുംബത്തിനുമായി എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ബിരിയാണി പാക്കുകൾ വിതരണം ചെയ്തു.
മണ്ഡലത്തിലെ 7 മേഖലയിലേക്കായി അയ്യാരിരത്തോളം ബിരിയാണി തയ്യാറാക്കിയാണ് സമയ ക്ലിപ്തത്തോടെ വിതരണം ചെയ്തത്. എഐവൈഎഫിൻ്റെ ക്യാമ്പനിൽ നിരവധി പൊതു ജനങ്ങളും, വിദ്യാലയങ്ങളും, ഓഫീസുകളും പങ്കാളികളായി. വയനാടിനായുള്ള അതിജീവനത്തിൽ ഒരുമയോടെ ഒരു നാടു മുഴുവൻ കൈകോർക്കുകയായിരുന്നു. മേളയിൽ നിന്ന് ലഭിച്ച ലാഭവിഹിതം എ.ഐ.വൈ.എഫ് ജില്ലാ സെൻ്ററിന് അടുത്ത ദിവസം കൈമാറും.എ.ഐ.വൈ.എഫ് നാട്ടിക മണ്ഡലം പ്രസിഡണ്ട് എം.ജെ.സജൽ കുമാർ, ജില്ലാ കമ്മിറ്റി അംഗം സംഗീത മനോജ്, എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് അമൃത സുദേവൻ, ജില്ലാ കമ്മിറ്റി അംഗം വി.എസ്.നിരഞ്ജൻ കൃഷ്ണ, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ നിതിൻ.ടി, ജിഹാസ് നാട്ടിക,മണ്ഡലം ജോ. സെക്രട്ടറിമാരായ സൂരജ് കാരായി, സ്വാഗത്.കെ.ബി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷമീർ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ അജ്മൽ കരീം, നിജിൽ. എം.എസ്, അമൽ രാധാകൃഷ്ണൻ ,വിപിന, തുടങ്ങിയവർ നേതൃത്വം നൽകി.