മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. മാർച്ച് എഐവൈഎഫ് ഇരിഞ്ഞാലക്കുട മണ്ഡലം ജോയിൻ്റ് സെക്രട്ടറി വിഷ്ണു ശങ്കർ ഉദ്ഘാടനം നിർവഹിച്ചു. ഭിന്നിപ്പിച്ചു നേട്ടമുണ്ടാക്കുക എന്ന സംഘപരിവാർ കുബുദ്ധിയാണ് മണിപ്പൂരിൽ ഇപ്പോൾ നടമാടുന്നത്.
കലാപത്തെ മുതലെടുത്ത് ഗുജറാത്ത് മോഡൽ ആവർത്തിപിച്ച് മനുഷ്യ കുരുതി നടത്തി രജ്യാധികരം നിലനിർത്തുക എന്ന ഹിഡൻ അജണ്ടയാണ് മണിപ്പൂരിൽ ഭരണകൂടം നടപ്പാക്കുന്നത് എന്നും നരേന്ദ്ര മോദിയുടെ കിരാത വാഴ്ചയ്ക്ക് എതിരെ എഐവൈഎഫ് തെരുവുകളിൽ സമര പരമ്പരകൾ തീർക്കുമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വിഷ്ണു ശങ്കർ കൂട്ടിച്ചേർത്തു.
മേഖല കമ്മിറ്റി പ്രസിഡൻ്റ് അഭിജിത് വി ആർ അധ്യക്ഷനായിരുന്നു. ലോക്കൽ കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി കെ പി കണ്ണൻ , മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഭിമന്യു , ഗിൽഡ പ്രേമൻ എന്നിവർ സംസാരിച്ചു സഖാക്കൾ കൃഷ്ണ ദാസ്, ജിത്ത് വി ജി , ബിനേഷ്, വി ടി ബിനോയ് എന്നിവർ നേതൃത്വം നൽകി