Friday, November 22, 2024
spot_imgspot_img
HomeKeralaമുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മേഖലാതല അവലോകന യോ​ഗത്തിനു തുടക്കം

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മേഖലാതല അവലോകന യോ​ഗത്തിനു തുടക്കം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകനയോ​ഗം തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോ​ഗമാണ് ഇന്ന് നടക്കുന്നത്. തിരുവനന്തരപുത്താണ് ആദ്യ യോ​ഗം നടക്കുക. യോ​ഗത്തിൽ മൂന്നു ജില്ലകളിലേയും കളക്ടർമാരും മറ്റ് മുതിർന്ന ഉദ്യോ​ഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

സർക്കാർ പരിപാടികളുടെ അവലോകനം, പരാതികൾ, പ്രശ്നപരിഹാരത്തിനുള്ള നടപടികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായും ചർച്ചകൾ നടക്കും.

ഭരണനോട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും ജില്ലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുമായാണ് യോ​ഗങ്ങൾ ചോരുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares