Thursday, November 21, 2024
spot_imgspot_img
HomeOpinionപാർലമെന്റ് ഒരു സമരവേദി, സഖാവ് സികെ ചന്ദ്രപ്പന്റെ ഓർമ്മ കുറിപ്പ്

പാർലമെന്റ് ഒരു സമരവേദി, സഖാവ് സികെ ചന്ദ്രപ്പന്റെ ഓർമ്മ കുറിപ്പ്

നങ്ങളുടെ പ്രക്ഷോഭണ സമരങ്ങളെയും അവരുടെ സജീവ എംപി എന്ന നിലയില്‍ സി.കെയുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ലേഖനം തീര്‍ച്ചയായും വായനക്കാരില്‍ താല്പര്യം ജനിപ്പിക്കും. സിപിഐയുടെ 60-ാം വാര്‍ഷിക വിശേഷാല്‍ പ്രതിയിലെഴുതിയ ലേഖനം. (1985 ഡിസംബര്‍-7) പുനപ്രസിദ്ധീകരിക്കുന്നു. പ്രശ്നങ്ങളെയും പാർലമെന്ററിൽ ഏറ്റവും നന്നായി അവതരിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും വലിയൊരു പങ്കുവഹിച്ചിരുന്നു. ജനകീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ആ സമരം പാർലമെന്റിൽ തുടർന്നു നടത്തി പ്രശ്ന പരിഹാരം കാണുക അതായിരുന്നു പാർട്ടിയുടെ സമീപനം.

പാർലമെന്റ് ഒരു സമരവേദി

ഒരു കമ്മ്യൂണിസ്റ്റ് യുവജന പ്രവർത്തകൻ എന്ന നിലയിൽ ദേശീയ തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1971-ലും 1977-ലും ഞാൻ പാർലമെന്റലേക്ക് തിരഞ്ഞടുക്കപ്പെട്ടത്. 1979 വരെ നീണ്ടുനിന്ന പാർലമെന്റ് പ്രവർത്തനത്തിന്റെ ആ കാലഘട്ടം വൈവിദ്ധ്യമാർന്ന ഒട്ടേറെ സംഭവങ്ങളുടെയും അനുഭങ്ങളുടെയും നാളുകളായിരുന്നു. ബംഗ്ലാദേശിന്റെ മോചനവും ഇന്ത്യ പാകിസ്ഥാൻ യുദ്ധവും നടന്നത് അന്നാണ്. ജയപ്രകാശ് നാരായന്റെ നേതൃത്വത്തിലുള്ള സമ്പൂർണ്ണ വിപ്ലവം അന്നായിരുന്നു. തുടർന്നു അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനവും. ഇന്ദിരഗാന്ധിയെ അധികാരത്തിൽ നിന്നു കോൺഗ്രസ്സിൽ ബദലായി ഒരു പുതിയ രാഷ്ട്രീയ ശക്തിയെ – ജനതാപാർട്ടിയെ അധികാരത്തിൽ അവരോധിച്ചുകൊണ്ട് ഇന്ത്യൻ ജനത കൈക്കൊണ്ട ഐതിഹാസികമായ തീരിമാനവും ആ കാലഘട്ടത്തിൽ തന്നെ.

ഇന്ദിരഗാന്ധിയുടെ ചിക്ക്മംഗ്ലൂർ വിജയത്തെത്തുടർന്ന് പാർലമെന്ററിൽ തിരിച്ചെത്തിയെ അവരെ പാർലമെന്ററിൽ നിന്ന് പുറത്താക്കുവാനുള്ള കുപ്രസിദ്ധവും എന്നാൽ അപൂർവ്വവും ആയ തീരുമാനം പാർലമെന്റ് കൈകൊണ്ടത് അന്നാണ്. ഒരു കടലാസ്സ് കോട്ട പോലെ ജനതാ പാർട്ടി തകർന്നു തരിപ്പണമായി വീണപ്പോൾ മൊറാർജി മന്ത്രസഭയുടെ അകാല ചരമം സംഭവിച്ചതും അന്നുതന്നെ. വിവാദപരവും പ്രക്ഷുബ്ദവുമായ ഒരന്തരീക്ഷത്തിൽ ഭുരിപക്ഷവും ഉണ്ടെന്ന തന്റെ അവകാശവാദത്തെ രാഷ്ട്രപതി അംഗീകരിച്ചതോടെ പ്രധാനമന്ത്രിപപദത്തിലേക്ക് ഒരു വൈകുന്നേരം ഉയർന്ന ചരൺസിംഗ്, നാടകീയമായ സാഹചര്യങ്ങളിൽ ഇന്ദിരാഗാന്ധിയുടെ പാർട്ടി അദ്ദേഹത്തിന് നൽകിയ പിന്തുണ പിൻവലിച്ചതോടെ മണിക്കൂറുകൾക്കകം ന്യൂനപക്ഷം മാത്രമുള്ള പ്രധാനമന്ത്രിയുമായി മാറിയതും പാർലമെന്റ് പിരിച്ച് വിടാൻ ശുപാർശ ചെയ്തതും അന്നു തന്നെ.

പാർലമെന്റ് പിരിച്ച് വിടുന്നു എന്ന പ്രഖ്യാപന വാർത്തയോടൊപ്പം ചരിത്ര പ്രസിദ്ധമായ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രത്യക്ഷയായ ഇന്ദിരാഗാന്ധി തികഞ്ഞ ആത്മവവിശ്വത്തോടെ തന്റെ തിരിച്ച് വരവിനെക്കുറിച്ച് നടത്തിയ പ്രഖ്യാപനത്തോടെ ആ കാലഘട്ടം അവസാനിക്കുന്നു. ഈ ചരിത്ര സംഭവങ്ങളാക്കെ രൂപം കൊള്ളുന്നത് അടുത്തുനിന്നു കാണുവാനും അതില്ലെലാം ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പങ്കെടുക്കുവാനും കഴിഞ്ഞു എന്നത് വലിയ സംഗതിയാണ്.

ഫലപ്രദമായ പങ്ക്

1971 മുതൽ 1977 വരെയുള്ള കാലഘട്ടം ഐക്യവും സമരവും എന്ന തന്ത്രം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അവസരമായിരുന്നു. പാർലമെന്റിലെ ഏറ്റവും പ്രധാന പ്രതിപക്ഷ കക്ഷിയായിരുന്നു അന്നു സിപിഐ. 1977 മുതൽ 1979 വരെയുള്ള കാലത്തു സി.പിഐ പ്രതിപക്ഷത്തിന്റെ പങ്കു വഹിച്ചു. അന്ന് സി.പി.ഐ ക്ക് പാർലമെന്റിൽ ഏറ്റവുംചെറിയ അംഗസംഖ്യയുള്ള കാലമായിരുന്നു. വെറും ഏഴ് പേർ മാത്രം. എന്നാൽ ഈ രണ്ടുകാലഘട്ടത്തിലും പാർട്ടി പാർലമെന്റിൽ വഹിച്ച പങ്ക് വളരെ ഫലപ്രദമായിരുന്നു.

ജനങ്ങളുടെ പ്രക്ഷോഭണ സമരങ്ങളെയും അവരുടെ നീറുന്ന പ്രശ്നങ്ങളെയും പാർലമെന്റിൽ ഏറ്റവും നന്നായി അവതരിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും വലിയൊരു പങ്ക് വഹിച്ചിരുന്നു. ജനകീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ആ സമരം പാർലമെന്റിൽ തുടർന്നു നടത്തി പ്രശ്ന പരിഹാരം കാണുക. അതായിരുന്നു പാർട്ടിയുടെ സമീപനം.

അടിയന്തരാവസ്ഥയുടെ മൂർദ്ധന്യത്തിൽ ഡൽഹിയിൽ പാവപ്പെട്ടവരെ ചേരികളിൽ നിന്നും സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിയുടെ പേരിൽ ആട്ടിഓടിച്ചപ്പോൾ തുർക്ക്മാൻഗേറ്റ് സംഭവം പോലുള്ള സംഭവങ്ങൾ നടന്നപ്പോൾ എല്ലാം ഭൂപേഷ് ഗുപ്തയുടെ നേതൃത്ത്വത്തിൽ ഞങ്ങൾ സംഭവ സ്ഥലങ്ങളില്ലെലാം കടന്നു ചെന്ന് കൊണ്ട് ജനങ്ങളുടെ ചെറുത്തുനില്പ്പുകളിൽ പങ്കെടുത്തു, അവരെ ആശ്വസിപ്പിച്ച്, അന്ന് പാർലമെന്റിൽ ആ സംഭവങ്ങളുടെ പേരിൽ ഗവൺമെന്റിനെ പ്രതിക്കൂട്ടിൽ നിർത്തി പൊരിച്ചിട്ടുണ്ട്.

ജനതാഭരണ കാലത്തു പാന്ത് നഗർ കാർഷിക യൂണിവേഴ്‌സിറ്റിയുടെ പാടങ്ങളിൽ പണിയെടുക്കുന്ന ഹരിജനങ്ങളെ മർദ്ദിച്ച് അവരിൽ ചിലരെ കൊന്നപ്പോൾ അവരുടെ സത്രീകൾ അപമാനിക്കപ്പെട്ടപ്പോൾ, അവരുടെ കുടിലുകൾ അഗ്നിക്കിരയാക്കപ്പെട്ടപ്പോൾ അന്നത്തെ ഞങ്ങളുടെ ഗ്രൂപ്പ് നേതാവായിരുന്ന സഖാവ് എം.എൻ നടത്തിയ ഐതിഹാസികമായ നിരാഹാരസമരവും ആ സമരം പാർലമെന്റിൽ പ്രതിഫലിക്കുന്നതിനുവേണ്ടി നൂറുകണക്കിന് എം. പി മാരുടെ പേരിൽ ഭൂപേഷ് ഗുപ്ത മുൻപാകെ എടുത്തുനൽകിയ ശ്രദ്ധക്ഷണിക്കൽ പ്രമേയവും തുടർന്നുള്ള ചർച്ചയും പാർലമെന്റ് പ്രവർത്തനം കമ്മ്യൂണിസ്റ്റ്കാർ എങ്ങനെ നടത്തുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്.

പാർലമെന്റിലെ കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിൽ എം.എൻ നിരാഹാരത്തിലൂടെ ഹരിജൻ മർദ്ദനം എന്ന നീറുന്ന പ്രശ്നം ദേശീയ പ്രശ്നമായുയർത്തി. അത് പാർലമെന്റിൽ അവഗണിക്കാനാവാത്ത ഒരു പ്രശ്മായി വളർത്തി. ഈ സന്ദർഭം ഏറ്റവും ഫലപ്രദമായി പ്രയോഗിക്കാൻ ഏറ്റവും അധികം എം.പിമാരുടെ കക്ഷി പരിഗണനങ്ങൾക്കതീതമായ പിന്തുണ നേടിക്കൊണ്ട് ഗവൺമെന്റിനെ ഒരു തീരുമാനത്തിലേക്ക് തള്ളിനീക്കുവാൻ പര്യാപ്തമാംവണ്ണമാണ് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ മറ്റൊരു നേതാവായ ഭൂപേഷ്ഗുപ്ത തന്റെ അനിതര സാധാരണമായ പാടവത്തോടെ പാർലമെന്റ് വേദി ഉപയോഗപ്പെടുത്തിയത് അത്ര അധികം നൂറു കണക്കിന് എം.പിമാർ ഒന്നിച്ച് ഒരു പ്രശ്നത്തിൽ ശ്രദ്ധക്ഷണിക്കുന്നത് രാജ്യസഭയുടെ ചരിത്രത്തിൽ അതിന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. അതിന്‌ ശേഷവും ലോകസഭയിൽ എല്ലാകക്ഷിനേതാക്കനാന്മാരും പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. പ്രശ്നത്തിലിടപ്പെടാൻ അസാധാരണമാംവണ്ണം സ്പീക്കർ തന്നെ പ്രധാനമന്ത്രയോട് ഈ പ്രശ്നത്തിൽ വ്യക്തിപരമായി ഇടപ്പെണമെന്ന് സഭയുടെ പേരിൽ ആവശ്യപ്പട്ടു മണിക്കൂറുകൾക്കകം ഗവൺമെന്റ് എമ്മെനോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പട്ടുകൊണ്ട് അവർ കൈക്കൊള്ളുവാൻ പോകുന്ന നടപടികൾ പ്രധാനമന്ത്രിയുടെ ഒരു പ്രസ്ഥാവനയിലൂടെ സഭയെ അറിയിച്ചു, ഒരു വലിയ പ്രശ്‌നം എങ്ങനെ കമ്മ്യൂണിസ്റ്റുകാർ ഒരേ സമയത്ത് പുറത്തു സമരം ചെയ്യുന്നവരോടൊപ്പം സമരം ചെയ്ത് അകത്ത് പാർലമെന്റിന്റെ വേദിയിൽ യോജിച്ച് ശബ്ദമുയർത്തിയും പരിഹാരം കണ്ടെത്തുന്നു എന്നതിന്റെ ഒരുദാഹരണമായിരുന്നു ഈ സമയം.

ഒരു കമ്മ്യൂണിസ്റ്റുകാരനു പാർലമെന്റിന്റെ പ്രവർത്തനം ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുവാനും പ്രശ്‌നങ്ങൾ പഠിക്കുവാനും അവയുടെ പരിഹാരത്തിനുവേണ്ടി പൊരുതുവാനും ഒട്ടേറേ അവസരങ്ങൾ നൽകുന്നു. വർഗ്ഗീയ കലാപങ്ങൾ പ്രകൃതിക്ഷോഭങ്ങൾ കൊണ്ടുള്ള വമ്പിച്ച നാശനഷ്ടങ്ങൾ, ഹരിജൻ മർദ്ദനങ്ങൾ ജനങ്ങളുടെ അവകാശ സമരങ്ങൾ ഇവയൊക്കെ നടക്കുമ്പോൾ കമ്മ്യൂണിസ്റ്റ് എം.പി.മാരെ പാർട്ടി ആ സ്ഥലങ്ങളിൽ പോയി നേരിട്ട് സംഭവങ്ങൾ കാണുവാനും പഠിക്കുവാനും, അതിലിടപ്പെടാനും അതിലിടപ്പെട്ട് ക്ലേശങ്ങൾ സഹിക്കുന്നവരെ ആശ്വസിപ്പിക്കാനും പ്രശ്നങ്ങൾ ഗവൺമെന്റ് തലത്തിൽ കൈകാര്യം ചെയ്ത് പരിഹാരം തേടുന്നതിന് വേണ്ടി നിയോഗിക്കാറുണ്ട്.

വർഗ്ഗീയ കലാപങ്ങളുടെ ക്രൂരമായമുഖഭാവം നേരിൽ എനിക്ക് കാണാൻ എത്ര അവസരങ്ങളുണ്ടായി അന്ന് ആഗ്രയിലും അലിഗറിലും മുഗൾസരായിലും ബീഹാർഷറഫിലും കാൺപൂരിലും തുടങ്ങി തലശ്ശേരിവരെ എത്ര സ്ഥങ്ങളിൽ ഞങ്ങൾ പോയി വർഗ്ഗീയ കലാപങ്ങളുടെ തീയിലൂടെ ചൂടിലൂടെ ദുഖത്തിലൂടെ ഒരു വലിയ അനുഭവമായിരുന്നു അത്.

ജീവിത്തതിൽ ഒരിക്കലും മറന്നുപോവുകയില്ല , സൈക്ലോൺ ആഞ്ഞ്അടിച്ച് ആയിരങ്ങൾ മരിച്ചുവീണ ആന്ധ്രയിലെ കൃഷ്ണാജില്ലയിലെ ദിവി താലൂക്കിൽ, ദിവസങ്ങൾക്കകം അവിടത്തെ യുവജന ഫെഡറേഷൻ പാർട്ടി പ്രവർത്തകരോടൊത്ത് നടത്തിയ സന്ദർശനത്തിൽ കണ്ട കാര്യങ്ങൾ. മരണവും നാശവും അവിടെ സംഹാര താണ്ടവമാടി. എങ്ങും ദുർഗന്ധവും എവിടെനോക്കിയാലും മനുഷ്യന്റെ ചീഞ്ഞ് വീർത്ത ശവങ്ങൾ, അതുപോലെ തന്നെ പതിനായിരകണക്കിനു കന്നുകാലികളുടെ ജഡങ്ങളും കാക്കയും കഴുകനും പോലും വെറുത്ത് സ്ഥലം വിട്ട ആ ശ്മശാന ഭൂമികളിലൂടെ നൂറ്കണക്കിന് കിലോമീറ്റർ ഞങ്ങൾ സഞ്ചരിച്ചു. റിലീഫ് ക്യാമ്പുകളിൽ ചെന്ന് അവശേഷിച്ചവരെ കണ്ട് ആശ്വസിപ്പിച്ചു. പ്രശ്നങ്ങൾ മനസ്സിലാക്കി. അതിനുശേഷം പിറ്റേ ദിവസം ഈ പ്രശ്നം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ നിശബ്ദരായി, സ്തബ്ദരായി, സഭയാകെ ഞാൻ പറഞ്ഞത് കേട്ടിരുന്നു. ആന്ധ്രയിലെ കോൺഗ്രസ് എം.പി. മാർ ചെയ്യാത്തത് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ചെയ്തു എന്നത് പത്രങ്ങളിലൂടെ പാർലമെന്റ് ശ്രദ്ധിച്ചു.

മദ്ധ്യപ്രദേശിൽ ബലാഡൂയിലെ ഖനിതൊഴിലാളികളുടെ മേൽഖനി അധികാരികളും പോലീസും ചേർന്ന് മർദ്ദനം നടത്തിയപ്പോൾ കല്യാൺ റായിയോടൊപ്പം ആ പ്രദേശം സന്ദർശിച്ച് അവരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിച്ചതും ശ്രദ്ധേയമായ സംഭവമായിരുന്നു.കേരളത്തിലെ കർഷകബന്ധ നിയമം ഭരണഘടനയുടെ 9-ാം ഷെഡ്യൂളിൽ പെടുത്തുവാനും നാളികേര ബോർഡ് സ്ഥാപിക്കാനും തൊഴില്ലിലായ്മക്കെതിരെയും വിദ്യാഭ്യാസ പരിഷ്കാരത്തിനു വേണ്ടിയും 18-ാം വയസ്സിൽ വോട്ടവകാശം ലഭിക്കുന്നതിനു വേണ്ടിയും , മലബാർ ലഹള പുന്നപ്ര വയലാർ തെലുങ്കാനാ തുടങ്ങിയ സമരങ്ങളിലെ സേനാനികളുടെ പെൻഷനുവേണ്ടിയും പാർലമെന്റിൽ തുടർച്ചയായി നടത്തിയ പ്രവര്‍ത്തനങ്ങളും സമരങ്ങളും എനിക്ക് വ്യക്തിപരമായി വളരെ സംതൃപ്തി നൽകുന്നവയാണ്. അപൂർവ്വം ചിലതൊക്കെ ഒഴിച്ച്, ഒട്ടെല്ലാത്തിലും തന്നെ പല നല്ല നടപടികളും ഗവൺമെന്റുകൾ കൈകൊള്ളേണ്ടിവന്നു.

പാർലമെന്റിനെ പ്രതിനിധികരിച്ച് ബംഗ്ലാദേശ്, വിയറ്റനാം എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനങ്ങൾ പാലസ്തീൻ വിമോചന സമരത്തിന് പിന്തുണ നൽകുവാൻ റോമിൽ ചേർന്ന ഒരു അന്തർദേശീയ സമ്മേളനത്തിൽ പാർലമെന്റിനെ പ്രതിനിധികരിക്കുവാനുവുണ്ടായ അവസരം ഇവയൊക്കെ രാഷ്ട്രീയ പ്രാധാന്യമുള്ള വയായിരുന്നു.

സാമ്രാജ്യത്വത്തിനെതിരെ സമാധാനത്തിനു വേണ്ടിയും, ദേശീയ വിമോചന പോരാട്ടങ്ങൾക്ക് അനുകൂലമായും കമ്മ്യൂണിസ്റ്റുകാർ പാർലമെന്റിൽ കിട്ടുന്ന എല്ലാ സന്ദർഭങ്ങളും ഉപയോഗിക്കാറുണ്ട്. ഇന്ത്യയുടെ ചേരിചേരാ നയം സുശക്തമാക്കുവാനും സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ലോകവുമായുള്ള സൗഹൃദം വളർത്തുവാനും പാർലമെന്റിലെ ചർച്ചകൾ കമ്മ്യൂണിസ്റ്റുകാർ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെതന്നെ ബഹുരാഷ്ട്ര കുത്തകകൾക്കും എതിരെ തൊഴിലാളികളുടെയും അവകാശങ്ങൾക്കുവേണ്ടി ജനാധിപത്യ സംരക്ഷണിത്തിനുവേണ്ടി മുതലാളിപ്പാതയിലെ എല്ലാ കെടുതികൾക്കും എതിരൊയി പാർലമെന്റ് കമ്മ്യൂണിസ്റ്റുകാർ ഒരു സമര വേദിയാക്കി മാറ്റുന്നതിന് നിരന്തരം പരിശ്രമിച്ചിട്ടുണ്ട്.

ഒരുപാട് വായിക്കാനും പഠിക്കാനും ഒരുപാട് യാത്രചെയ്യുവാനും പാർലമെന്റ് പ്രവർത്തനതിന്റെ എല്ലാ ടെക്‌നിക്കകളും നന്നായി മനസ്സിലാക്കുവാനും കഴിഞ്ഞാൽ തികച്ചും ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന് പാർലമെന്റ് ഒരു നല്ല സമരവേദിയാക്കി മാറ്റാൻ കഴിയും ഞങ്ങളുടെ ആദരണീയമായ നേതാവ് ഭൂപേഷ് ഈ രംഗത്ത് ഒരു ഇതിഹാസമായിരുന്നു. അതുല്യമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഈ പ്രവർത്തനത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ലഭിച്ച അവസരം എത്ര അവസ്മരണീയമാണ് , അദ്ദേഹത്തിന്റെ അന്യാദൃശമായ ആദർശനിഷ്ടയുടെയും അതുല്യമായ വാഗ്‌ധോരണിയുടെയും മുൻപിൽ രാജ്യസഭ എന്നും വിസ്മയത്തോടെ എന്നാൽ സ്‌നേഹാദരങ്ങളോടെ അദ്ദേഹത്തെ, ഒരു നല്ല കമ്മ്യൂണിസ്റ്റുകാരനെ സ്വയം ഉൾക്കൊണ്ടിരുന്നു.

മറ്റൊരുതരം നേതാവായിരുന്ന എം.എൻ അദ്ദേഹം ലോക്‌സഭയിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവായപ്പോൾ ഞങ്ങൾ വെറും ഏഴുപേർ മാത്രം ഭൂപേഷിനെപ്പാലെയായിരുന്നില്ല എം.എൻ എന്നാൽ അദ്ദേഹവും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്റില്‍ ആരെയും നിരായുധനാക്കുന്ന തന്റെ വശ്യമായ പുഞ്ചിരിയുടെ മുൻപിൽ പാർലമെന്റിന്റെ റൂളുകളും ചട്ടങ്ങളുമെല്ലാം നിരായുധമാക്കപെട്ടു. തന്റെ വലിയ വ്യക്തിത്വവും മനുഷ്യസ്നേഹവും അനുഭവസമ്പത്തമായിരുന്നു എഎൻ ന്റെ കൈമുതൽ വളരെ എഴുതുകയോ പറയുകയോ ചെയ്തിരുന്നില്ല.
ഒരു ജനാധിപത്യ രാജ്യത്ത് പാർലമെന്ററി പ്രവർത്തനം ഒരു സമരവേദിയാണ് കമ്മ്യൂണിസ്റ്റ്കാർക്ക്. അത്തരം ഒരു സമരവേദിയിൽ പ്രവര്‍ത്തിച്ചതിനെക്കുറിച്ചുള്ള ഒരു നഖചിത്രമാണ് ഈ കുറിപ്പ്.

ഞാൻ പാർലമെന്റിൽ ഉണ്ടായിരുന്നപ്പോഴാണ് പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ബ്ലണ്ടർ നടന്നത്. പെട്ടെന്ന് സഭയിലേക്ക് കടന്നുവന്ന പ്രധാനമന്ത്രി മെറാര്‍ജി ദേശായി വളരെ ദുഖത്തോടെ സഭയെ അറിയിച്ചു. ജയപ്രകാശ് നാരായൺ നിര്യാതനായി എന്ന്. സഭ അനുശോചനം രേഖപ്പെടുത്തി. പാർട്ടികൾക്കുവേണ്ടി നേതാക്കൾ സംസാരിച്ചു. സിപിഐ നേതാവ് എംഎൻ സ്ഥലത്തില്ലായിരുന്നു. ഞാൻ സംസാരിച്ചു. പരേതനോടുള്ള ബഹുമാനസൂചകമായി സഭാനടപടികൾ നിറുത്തിവെച്ചുപിരിഞ്ഞു. പുറത്തിറങ്ങിയ ഞങ്ങളെ വാർത്താ ഏജൻസികളുടെ ബുള്ളറ്റിനുകൾ വിസ്മയിപ്പിച്ചു. ജയപ്രകാശിന്റെ ആരോഗ്യം മെച്ചപ്പട്ടെിരിക്കുന്നു. യു.എൻ ഐയും പി.ടിഎയും നൽകിയ വാർത്തകളാണിത് ആകെ അങ്കലാപ്പ് പരിഭ്രമം ജാള്യത.

അടിയന്തരമായി നോട്ടീസ് നൽകി സഭ മണിക്കൂറുകൾക്കകം വിളിച്ചുകൂട്ടി എന്തുചെയ്യണം ആർക്കുമൊരു നിശ്ചയമില്ല. അന്നു വാസ്തവത്തിൽ മൊറാര്‍ജിയോട് ബഹുമാനം തോന്നി. വളരെ ക്ഷുഭിതനായിരുന്നു അദ്ദേഹം എന്നാലും സ്വയം നിയന്ത്രിച്ചുകൊണ്ടദ്ദേഹം പറഞ്ഞു. നമുക്ക് വലിയൊരബദ്ധംമാണ് പറ്റിയത്. എന്നാലും സന്തോഷകരമാണ് ജയപ്രകാശ് ജീവിച്ചിരിക്കുന്നു. ആരോഗ്യവാനായി എന്നറിയുന്നത്. അദ്ദേഹത്തിന് ദീർഘായുസ്സുനേരാം ഭാവുകങ്ങളും. അബദ്ധം പറ്റിയതിന്റെ ഉത്തരവാദിത്വം താനേറ്റുടുക്കുന്നു എന്നു പറഞ്ഞ് അദ്ദേഹം സ്ഥാനത്തിരുന്നു. വക്രബുദ്ധിക്കുപ്രസിദ്ധരായ പല നേതാക്കളും പറഞ്ഞു, നേരത്തേ നടന്ന അനുശോചന നടപടികളെല്ലം സഭ നടപടികളിൽ നിന്ന് നീക്കം ചെയ്യണമെന്ന്.

മൊറാജി എഴുനേറ്റുനിന്നു പറഞ്ഞു. “ഞാനൊരു ഗാന്ധിയനാണ് എനിക്കിതു ചെയാനാവില്ല. നമുക്ക് പറ്റിയ തെറ്റുകൾ ചരിത്രം മനസ്സിലാക്കട്ടെ വിധിഎഴുതട്ടെ അതിലെനിക്ക് ഖേദമില്ല. എന്നാൽ ചരിത്രത്തെ മാച്ചു നമ്മുടെ പ്രതിച്ചായ നന്നാക്കാൻ ഞാനില്ല”. സഭാനടപടികൾ അങ്ങനെ അവസാനിച്ചു. അത്രയും വലിയ മനസ്സോടെ മൊറാജിയെ മറ്റൊരിക്കലും കണ്ടിട്ടുമില്ല.

കടപ്പാട് നവയു​ഗം

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares