തിരുവനന്തപുരം: കേരള തീരത്ത് നാളെ തുലാവർഷം എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നു മുതൽ തുലാവർഷം തെക്കേ ഇന്ത്യൻ തീരത്ത് എത്തും. തമിഴ്നാട്ടിലാണ് ആദ്യം തുലാവർഷം എത്തുക. കേരള തീരത്ത് നാളെ തുലാവർഷം എത്തും.
അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.