തിരുവനന്തപുരം: ബിജെപി ഇതര സര്‍ക്കാരുകളെ വിരട്ടിയും സംസ്ഥാനങ്ങള്‍ക്കുള്ള സഹായങ്ങള്‍ ഇല്ലാതാക്കിയും വരുതിയില്‍ നിര്‍ത്താനാണ് കേന്ദ്രഗവണ്‍മെന്‍റ് കഴിഞ്ഞ ഒമ്പതുവര്‍ഷമായി ശ്രമിച്ചുവരുന്നതെന്നും എഐവൈഎഫിന്‍റെ പോരാട്ടങ്ങള്‍ രാജ്യത്തെ രക്ഷിക്കാന്‍ പുരോഗമന-മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുപകരുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സേവ് ഇന്ത്യാ മാര്‍ച്ചിന് നെടുമങ്ങാട് ചന്തമുക്കില്‍ നല്‍കിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ ഭരണഘടന പൗരമ്മാര്‍ക്ക് ഉറപ്പുമെയ്യുന്ന സംരക്ഷണം ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം.കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ 27 ദിവസത്തിലധികം നടപടികള്‍ സ്തംഭിപ്പിച്ചില്ലേ. ജാതിയുടെയും മതത്തിന്‍റെയും വര്‍ഗീയതയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് യഥാര്‍ത്ഥ ജനകീയവിഷയങ്ങള്‍ എങ്ങനെ ചര്‍ച്ച ചെയ്യാതിരിക്കാം എന്നാണ് ബിജെപി ആലോചിക്കുന്നത്.
ഏകാധിപത്യത്തിലേക്കാണ് രാജ്യഭരണം നീങ്ങുന്നത്.രാജ്യമൊട്ടാകെ ജനങ്ങളുടെ ശബ്ദമുയരുകയാണ് ഈ ഗവണ്‍മെന്‍റിന്‍റെ അന്ത്യം കുറിക്കണമെന്ന്. രാജ്യത്ത് വിഘടിച്ചു നില്‍ക്കുന്നവര്‍ യോജിച്ചാല്‍ ബിജെപി സര്‍ക്കാരിനെ നമുക്ക് അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം രാജ്യത്ത് ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.