തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ തുറന്നടിച്ച് റവന്യൂ മന്ത്രി കെ രാജന്‍. ഗവർണറുടെ പദവിയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് ആരിഫ് ഖാനിൽ നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പദവിയുടെ മാന്യതയ്ക്കു നിരക്കാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഭരണഘടന ഒരു ഗവര്‍ണര്‍ക്ക് നല്‍കിയ ചുമതലയാണ് അദ്ദേഹം നിര്‍വഹിക്കേണ്ടത്. തന്റെ ചുമതലയില്‍ ഇരുന്നുകൊണ്ട് ഏത് തെറ്റും കണ്ടുപിടിക്കാനും നടപടിയെടുക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. പക്ഷേ ആ പദവിയില്‍ ഇരുന്നുകൊണ്ട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും പദവിയുടെ മാന്യതയ്ക്ക് നിരക്കാത്ത തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.
അതിരുവിടുന്ന നടപടികളില്‍ നിന്ന് ഗവര്‍ണര്‍ പിന്തിരിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍എസ്എസ് മേധാവിയെ കണ്ടതിലും അദ്ദേഹം തന്നെയാണ് തന്റെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത്. ഗവര്‍ണറുടെ പെരുമാറ്റം ഒരു ജനാധിപത്യ കേരളത്തിന് മുന്നോട്ടുപോകാന്‍ ഗുണകരമാകില്ല’. മന്ത്രി കെ രാജന്‍ പറഞ്ഞു.