തൃശൂർ: എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭഗത് സിങ് യൂത്ത് ഫോഴ്സിന്റെ യൂണിഫോം വിതരണോദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. തുടർന്ന് നടന്ന ഇരുചക്ര വാഹന റാലിയിൽ പങ്കെടുത്തവർക്കൊപ്പം മന്ത്രിയും യൂണിഫോം ധരിച്ച് പങ്കെടുത്തത് അണികളിൽ ആവേശം വിതറി.
ഏത് ദുരന്ത സാഹചര്യങ്ങളിലും ജനങ്ങള്‍ക്ക് സഹായമേകാൻ പ്രത്യേക പരിശീലനം നേടിയ എഐവൈഎഫിന്റെ യുവജന വോളണ്ടിയർമാരാണ് ഭഗത് സിങ് യൂത്ത് ഫോഴ്സ്. ഇത്തരം സാഹചര്യങ്ങളേ നേരിടുന്നതിനായി കേരളത്തിലുടനീളം ഭഗത് സിങ് യൂത്ത് ഫോഴ്സ് കമ്മിറ്റികൾ ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു.