തിരുവനന്തപുരം:സഹകരണ മേഖലയ്ക്കെതിരായ ദുഷ്പ്രചരണം അവസാനിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ.സഹകരണ മേഖലയ്ക്കെതിരായി ചില കേന്ദ്രങ്ങളിൽ നിന്നും ബോധപൂർവമായി തെറ്റായ പ്രചരണങ്ങൾ നടക്കുന്നു. ഒറ്റപ്പെട്ട ചില സംഘങ്ങളിൽ നടക്കുന്ന വിഷയങ്ങളെ കേരളത്തിന്റെ സഹകരണ മേഖലയുടെ വിഷയമായി ചിത്രീകരിക്കുന്നത് ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിഇസി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോയിന്റ് കൗൺസിൽ ഹാളിൽ കെസിഇസി ജില്ലാ പ്രസിഡന്റ് പി പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി എം ജി രാഹുൽ, കെസിഇസി സംസ്ഥാന പ്രസിഡന്റ് വിത്സൺ ആന്റണി, ജനറൽ സെക്രട്ടറി വി എം അനിൽ, എഐടിയുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുക്കാട്,സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി രാഖി രവികുമാർ എന്നിവർ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം എം എം സാബുവിന്റെ അദ്ധ്യക്ഷതയിൽ ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനത്തിൽ മുരളി പ്രതാപ്, രമാദേവി അമ്മ, ബി ഗോപാലകൃഷ്ണൻ നായർ, എസ് അജയകുമാർ എന്നിവർ സംസാരിച്ചു.
സമ്മേളനം പ്രസിഡന്റായി പി പ്രകാശ്. വർക്കിങ് പ്രസിഡന്റായി എം എം സാബു , വൈസ് പ്രസിഡന്റായി ഷറഫ്, ഷൈലാബീഗം എന്നിവരെയും ജില്ലാ സെക്രട്ടിയായി വി എസ് ജയകുമാർ .ജോയിന്റ് സെക്രട്ടറിമാരായി എസ് എസ് സുരേഷ് കുമാർ ,മോഹനൻ നായർ എന്നിവരടങ്ങിയ 21അംഗ കമിറ്റിയെയും തെരഞ്ഞെടുത്തു.