വിദ്യാഭ്യാസ രംഗത്തും തൊഴിലിടങ്ങളിലും സംവരണം അന്‍പതു ശതമാനത്തില്‍ പരിമിതപ്പെടുത്തുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംവരണം എത്ര വേണമെന്നു തീരുമാനിക്കാന്‍ അതതു സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ 69 ശതമാനമാണ് സംവരണം. അത് അന്‍പതു ശതമാനത്തില്‍ ഒതുക്കാനാവില്ലെന്ന്, സാമൂഹ്യ നീതിക്കായുള്ള അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. സംവരണം നല്‍കേണ്ട സമുദായത്തിന്റെ ജനസംഖ്യ അനുസരിച്ചായിരിക്കണം സംവരണത്തിന്റെ പരിധി നിശ്ചയിക്കേണ്ടത്. അതിനു സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണം.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സംവരണ തത്വം കൃത്യമായി പാലിക്കുന്നില്ലെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. സംവരണത്തെ പിന്തുണയ്ക്കുകയാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറയുന്നത്. ഇതേ ആര്‍എസ്എസ് തന്നെയല്ലേ, വിപി സിങ് സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കു സംവരണം കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തതെന്ന് സ്റ്റാലിന്‍ ചോദിച്ചു.