പാരിസ്: ബ്രിട്ടീഷുക്കാരുടെ ഷൂ നക്കിയ പാരമ്പര്യമുളള സവർക്കറെ ഫ്രാൻസിലും അനുസ്മരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വി ഡി സവർക്കറിന് ഫ്രഞ്ച് നഗരമായ മാർസെയിലെയുമായുളള ബന്ധത്തെ അനുസ്‌മരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഞാൻ മാർസെയിൽ എത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ, ഈ നഗരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാനായ വീർ സവർക്കർ ധീരമായ രക്ഷപ്പെടാൻ ശ്രമിച്ചത് ഇവിടെയാണ്. മാർസെയിലിലെ ജനങ്ങൾക്കും അദ്ദേഹത്തെ ബ്രിട്ടീഷ് കസ്‌റ്റഡിയിലേക്ക് അയയ്‌ക്കരുതെന്ന ആവശ്യപ്പെട്ട അക്കാലത്തെ ഫ്രഞ്ച് പ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു. വീർ സവർക്കറുടെ ധൈര്യം തലമുറകളെ പ്രചോദിപ്പിക്കുന്നു’ എന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഓർമ്മിക്കപ്പെടാൻ ഒരു ഏട് പോലുമില്ലാത്ത വ്യക്തിയാണ് ബിജെപി അവരുടെ വീര പുരുഷനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിഡി സവർക്കർ. സ്വന്തം രാജ്യത്തെ ഒറ്റി കൊടുത്തതിന്റെ ചരിത്രവും പേറി നടക്കുന്ന വ്യക്തിയെ മോദി എത്രയൊക്കെ വെളുപ്പിക്കാൻ ശ്രമിച്ചാലും നടക്കുകയില്ല.
ഇന്ത്യൻ ജനതയുടെ മനസ്സിൽ സവർക്കർ എന്ന ബിംബത്തെ ആണി അടിച്ച് ഉറപ്പിക്കാൻ നോക്കിയിട്ട് നടക്കാതെ വന്നപ്പോഴാണ് വിദേശ രാജ്യങ്ങളിലേക്ക് സവർക്കറെ എത്തിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ സവർക്കറുടെ പാരമ്പര്യവും കൂടി കൂട്ടിച്ചേർക്കാനുളള ശ്രമത്തിലാണ് മോദിയും ബിജെപിയും. മോദിയുടെ വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ പരാമർശിക്കുമ്പോൾ അവിടെയെല്ലാം പുട്ടിനെ പീരയെന്ന കണക്ക് സവർക്കറെ തിരികി കയറ്റാനുളള ശ്രമമാണ് നടക്കുന്നത്. അതിന്റെ ആദ്യഘട്ടമാണ് ഫ്രാൻസിലെ മോദിയുടെ നാടകീയ പെരുമാറ്റവും അനുസ്മരണവും.