ഗുജറാത്ത് കലാപം നേരിട്ട് കണ്ട, അത് തടയാൻ ഇടപെട്ട സാമൂഹിക, മാധ്യമ പ്രവർത്തക ടീസ്ത സെതൽവാദിന്റെ ഭരണഘടനയുടെ കാവലാൾ എന്ന പുസ്തകത്തിലെ ഒരു ഭാഗം യങ് ഇന്ത്യ പ്രസിദ്ധീകരിക്കുന്നു.
ഗോദ്ര സംഭവത്തെ കുറിച്ച് വളരെ കുറഞ്ഞ വസ്തുതകൾ മാത്രം ഉൾകൊള്ളുന്ന ജില്ല കളക്ടർ ജയന്തി രവിയുടെ ഫാക്സ് സന്ദേശം രാവിലെ ഏകദേശം ഒൻപത് മണിക്ക് മുഖ്യമന്ത്രി യുടെ ഓഫീസിൽ ലഭിച്ചു.
പേഴ്സണൽ അസിസ്റ്റന്റ് എ പി പട്ടേലിന്റെ മൊബൈൽ ഫോണിൽ നിന്നും മോദിയുടെ ആദ്യത്തെ കോൾ പോലിസ് ഉദ്യോഗസ്ഥർക്കോ ഭരണ തലത്തിലുള്ള ഉദ്യോഗസ്ഥർക്കോ ആയിരുന്നില്ല മറിച്ച് വി എച് പി നേതാവ് ജയദീപ് പട്ടേലിനായിരുന്നു.
മോദിയുടെ ക്യാബിനറ്റിലെ സീനിയർ മന്ത്രിയായ സുരേഷ് മേത്ത ( നേരത്തെ ഒരു വർഷം ഗുജറാത്ത് മുഖ്യമന്ത്രി) തെളിച്ചു പറഞ്ഞ ഒരു കാര്യം ഗോദ്ര സംഭവം ഗുജറാത്ത് സംഭവം നിയമ സഭയിൽ ചർച്ച ചെയ്യുമ്പോൾ തന്റെ തൊട്ടടുത്തിരുന്നിരുന്ന മോദിയുടെ മുഖം ഏറെ പ്രസന്നമായിരുന്നു എന്നാണ്.

‘ഇപ്പോൾ ഹിന്ദുക്കൾ ഉയർത്തെഴുന്നേൽക്കും’ എന്നായിരുന്നുവത്രേ അദ്ദേഹം നടത്തിയ കമന്റ്.
ഗോദ്രയിൽ മരിച്ചവരുടെ പോസ്റ്റ് മാർട്ടം ക്രൂദ്ധരായ ആർ എസ് എസ്- വി എച് പി ക്കാർക്ക് കാണും വിധത്തിൽ തുറസ്സായ സ്ഥലത്ത് വെച്ചാണ് നടത്തിയത്.
മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇതിനുള്ള അനുമതി പ്രത്യേകമായി നൽകി.
ഗുജറാത്തിലെ സ്ഥിതി ഗതികൾ വളരെ നാളുകളായി നിരീക്ഷിച്ചവർക്ക്മനസ്സിലാക്കാൻ കഴിഞ്ഞത് ആർ എസ് എസ്-വി എച് പി പ്രചാരണങ്ങളിൽ പ്രചോദിതരായ ആളുകളെ പ്രത്യാക്രമണ കൊലപാതക പരമ്പരകൾക്ക് പ്രേരിപ്പിക്കുന്നതിൽ സർക്കാർ ഓരോ നിമിഷവും ഉപയോഗിച്ചു എന്നാണ്.
നിഷ്പക്ഷമായ ഒരു അന്വേഷണം പോലും തുടങ്ങി വെക്കാതെ എങ്ങനെയാണ് ഒരു സർക്കാരിന് സ്വന്തമായി ഭീകരാക്രമണം നടന്നതായി അന്തിമ നിഗമനത്തിലെത്താനും തുടർന്ന് നിർദോഷികളായ സ്വന്തം പൗരന്മാർക്കെതിരെ പ്രത്യാക്രമണത്തിന് അനുമതി കൊടുക്കാനും കഴിയുക.
എസ് 6 കൊച്ചിന്റെയും കത്തിച്ചാമ്പലായ ശരീരങ്ങളുടെയും ചിത്രങ്ങൾ പൊതു ജനങ്ങളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചു.
എന്നാൽ അംഗ വൈകല്യം വന്ന, മുറിവേല്പിക്കപ്പെട്ട, കത്തിച്ചാമ്പലാക്കപ്പെട്ട, കൊത്തി നുറുക്കപ്പെട്ട കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള രണ്ടായിരത്തോളം മുസ്ലിങ്ങളുടെ ശവ ശരീരങ്ങൾ പൊതു ശ്രദ്ധയിൽ നിന്ന് മാറ്റി നിർത്തിപ്പെട്ടു.
ഗോദ്ര ട്രെയിൻ കത്തിക്കലിനെ തുടർന്നുള്ള കലാപം വൈകാരികമായ ക്രോധത്താൽ ആണെന്നുള്ള നാട്യത്തിൽ ഗുൽ ബർഗ്, നരോദ പാട്യ, സർദാർ പുരം എന്നിവിടങ്ങളിലെ ഇരകളുടെ ദാരുണമായ പ്രതിബിംബങ്ങൾ പൊതു മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങാൻ അവസരം കൊടുത്തില്ല.

ആഴത്തിലുള്ള മുൻ വിധിയുടെ പശ്ചാത്തലത്തിൽ വർഗീയ സംഘർഷങ്ങളുടെ വക്താക്കൾ പക്ഷ പാത പരമായാണ് പ്രതികരണങ്ങളും ദുഃഖാചരണങ്ങളും നടത്തുക.
അധികാരത്തിൽ ഇരിക്കുന്നവർക്ക് ഏതെങ്കിലും ഒരു സാധാരണ സംഭവം, ക്രൂരമായ സംഭവം, ഒരു അപകടം, മുൻകൂട്ടിയുള്ള ആക്രമണം ഏതും സൂത്രത്തിൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. നമുക്ക് ലഭ്യമായ തെളിവ് വെച്ച് എന്താണ് സംഭവിച്ചതെന്നറിയാം.
ഒരു അതി ദാരുണമായ സംഭവം, അതിന് ആ സംഘത്തിലുണ്ടായിരുന്ന വ്യക്തികൾ എല്ലാ തരത്തിലും ഉത്തര വാദികൾ ആണെന്നിരിക്കിലും ആ സംഭവത്തെ ഒരു സമുദായത്തിന് മുഴുവൻ എതിരായി കൗശലത്തോടെ ഉപയോഗിക്കുകയും കൃത്യമായ ആക്രമണങ്ങൾ സംഘടിപ്പിക്കുകയുമാണ് ചെയ്തത്.
ഗുജറാത്ത് വംശ ഹത്യയുടെ യഥാർത്ഥ കഥകളാണവ. ഗുജറാത്തിനെ മാറ്റി മറിച്ച പോലെ എന്നെയും അത് മാറ്റി മറിച്ചു. കുറച്ചു വർഷങ്ങൾക്ക് ശേഷം ഒരു പത്ര പ്രവർത്തകനുമായുള്ള അഭിമുഖത്തിൽ ഞാൻ പറഞ്ഞത് പോലെ ‘ അത് വീണ്ടും സാധാരണ നിലയിലാവുക എന്നത് എളുപ്പമല്ല’.