ന്യൂഡല്‍ഹി: അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ നേരിട്ടിത്തെത്തി അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോട്ടോഗ്രാഫര്‍മാരെ കൂടെക്കൂട്ടിയത് സോഷ്യൽമിഡിയയിൽ ഉൾപ്പെടെ ട്രോളുകൾ ഇരന്നുവാങ്ങി. ഫോട്ടോ ഗ്രാഫര്മാരുമായെത്തി അമ്മയെ കണ്ട പ്രധാനമന്ത്രിയെ പരിഹസിച്ച് രാഷ്ട്രീയ സാസ്കാരിക രംഗത്തെ നിരവധി പ്രമുഖർ രംഗത്തെത്തി.
‘ഇന്ത്യയുടെ പ്രധാനമന്ത്രി ഫോട്ടോ ഗ്രാഫര്‍ക്കും വീഡിയോ ഗ്രാഫര്‍ക്കും ഒപ്പം അമ്മയെ കാണാന്‍ പോകുന്നു. ക്യാമറമാന്മാര് അകത്തെത്തുന്നതുവരെ മോദി കാറില്‍ നിന്ന് ഇറങ്ങിയതു പോലുമില്ലെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറ്റപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാറിന്റെ ഡോര്‍ തുറന്നിട്ടും ഫോട്ടോഗ്രാഫര്‍ വീടിന് ഉള്ളിലേക്ക് കയറുന്നതുവരെ മോദി പുറത്തിറങ്ങാതിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
അമ്മ ഹീരാബെന്നിന്റെ നൂറാം പിറന്നാള്‍ ആഘോഷത്തിനാണ് മോദി ഗാന്ധി നഗറിലെ വീട്ടിലെത്തിയത്. അമ്മയുടെ പാദപൂജ ചെയ്ത അനുഗ്രവം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ മോദി പങ്കുവച്ചതിനു പിന്നാലെയാണ് പരുപാടി സ്ക്രിപ്റ്റ് ചെയ്തതാണെന്ന് തെളിയിക്കുന്ന വീഡിയോകളും പ്രത്യക്ഷപ്പെട്ടത്.