ഏകാന്തമായി ധ്യാനം ഇരിക്കാൻ കന്യാകുമാരിയിൽ പിആർ ടീമുമായി എത്തിയ മോദിക്ക് സോഷ്യൽ മീഡിയിയിൽ ലഭിക്കുന്നത് കടുത്ത പരിഹാസം. ബിജെപിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പങ്കുവച്ച ധ്യാന ചിത്രങ്ങൾക്ക് ലഭിക്കുന്ന ചുവട്ടിൽ ലഭിക്കുന്ന പ്രതികരണം ചിരി ഉളവാക്കുന്നതാണ്. ലൈക്കുകളും കമന്റുകളും കുത്തനെ കുറഞ്ഞപ്പോൾ പരിഹാസ ചിരിയാണ് പോസ്റ്റുകളിൽ ഇരട്ടിയിൽ അധികവും കയ്യടക്കിയിരിക്കുന്നത്. ധ്യാനത്തിലൂടെ ഇമേജ് ഉയർത്താമെന്ന മോദിയുടെയും ബിജെപിയുടെയും വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.
തെരഞ്ഞെടുപ്പിന് ഇടയിൽ പ്രധാനമന്ത്രി നാടകം കളിക്കാൻ പോയതിനെ പലരും കമൻ്റിലൂടെ പരിഹസിച്ചു. സ്വാമി വിവേകാനന്ദനെ അറിയാൻ ശ്രമിക്കൂ എന്ന് ഉപദേശം നൽകിയവരും, വർഗ്ഗീയതയ്ക്ക് എതിരായ വിവേകാന്ദന്റെ വാക്കുകൾ ഉദ്ദരിച്ച് രംഗത്ത് വന്നവരുമുണ്ട് കമന്റിൽ. ധ്യാന പ്രചാരണ ഫോട്ടോഷൂട്ടുകളുടെ നാല് പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുള്ളതിൽ ഒന്നിൽ പോലും കമന്റുകൾ മൊത്തം 600 കവിഞ്ഞിട്ടില്ല. പേജിലെ രണ്ട് പോസ്റ്റിന് മാത്രമാണ് 500 മുകളിൽ കമൻ്റുള്ളത്. മറ്റുള്ളവയിൽ 300 നും താഴെയാണ്.