Friday, November 22, 2024
spot_imgspot_img
HomeKeralaപോക്‌സോ കേസ്; മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി

പോക്‌സോ കേസ്; മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി

കൊച്ചി: പോക്‌സോ കേസിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് വിധിച്ച് എറണാകുളം പോക്‌സോ കോടതി. പോ‌ക്‌സോ അടക്കം വകുപ്പുകൾ നിലനിൽക്കുമെന്നും കുറ്റങ്ങൾ എല്ലാം തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. 2022ലായിരുന്നു കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങിയത്.

2019-ൽ ജീവനക്കാരിയുടെ മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ കേസിൽ 2022 ജൂൺ മൂന്നിനാണ് വിചാരണ തുടങ്ങിയത്.

2023 ഫെബ്രുവരി ഏഴിന് തെളിവെടുപ്പ് പൂർത്തിയാക്കി കേസ് വാദത്തിന് മാറ്റി. മാർച്ച് 30 ന് ഇരുഭാഗത്തിന്റെയും വാദങ്ങളും പൂർത്തിയായി. തുടർന്നാണ് ഇന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജീവനക്കാരിയുടെ മകളെ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് 2020 ജനുവരി 11 മുതൽ 2021 സെപ്റ്റംബർ 24 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. മോൻസനെതിതെരയുള്ള കേസിലെ ആദ്യ വിധിയാണ് പോക്സോ കോടതിയുടേത്. 2018 ഏപ്രിൽ ഒന്ന് മുതൽ 2019 ജൂൺ 30 വരെയുള്ള കാലയളവിൽ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares