അടൂർ: പത്തനംതിട്ട ചെന്നീർക്കരയിൽ നൂറിലധികം സിപിഐ(എം) പ്രവർത്തകർ സിപിഐയിൽ ചേർന്നു. സിപിഐ(എം) ന്റെ യുവജനസംഘടനയായ ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയടക്കമുള്ള പ്രവർത്തകരാണ് പാർട്ടിവിട്ട് സിപിഐയിലേക്കെത്തിയത്.
പ്രദേശീകമായി സിപിഐ(എം)ൽ ഉണ്ടായ വിഭാഗിയതയാണ് ഇത്രയധികം പ്രവർത്തകരെ പാർട്ടിവിടാൻ പ്രേരിപ്പിച്ചത്. പുതുതായി പാർട്ടിയിലേക്ക് കടന്നുവന്ന പ്രവർത്തകരെ ജില്ലാ സെക്രട്ടറി എ പി ജയൻ പാർട്ടി പതാക നൽകി സ്വീകരിച്ചു.