Thursday, April 3, 2025
spot_imgspot_img
HomeKeralaഅശ്ലീലപദ പ്രയോ​ഗം; തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്

അശ്ലീലപദ പ്രയോ​ഗം; തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്

തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വളാഞ്ചേരിയിൽ വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചെന്ന കേസിലാണ് ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തതിരിക്കുന്നത്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്.

ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.

ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്.എന്നാല്‍ സഭ്യതയില്ലാതെയും അങ്ങേയറ്റം ടോക്സികായുമാണ് ഇയാള്‍ വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares