Saturday, November 23, 2024
spot_imgspot_img
HomeKeralaവ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി അബിന്‍ സി രാജ് അറസ്റ്റിൽ

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി അബിന്‍ സി രാജ് അറസ്റ്റിൽ

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതിയും എസ്എഫ്ഐ കായംകുളം മുൻ ഏരിയാ പ്രസിഡന്റുമായ അബിന്‍ സി രാജിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിയ അബിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷം രൂപയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയത് അബിനാണെന്നാണ് വ്യാജസർട്ടിഫിക്കറ്റ് കേസിലെ പ്രതിയും എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയുമായ നിഖിൽ തോമസിന്റെ മൊഴി. എന്നാല്‍, തനിക്കിതുമായി യാതൊരു പങ്കുമില്ലെന്നും തന്റെ പേര് മനഃപൂർവം ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും അബിന്‍ പൊലീസിനോട് പറഞ്ഞു.

ഒന്നര വർഷം മുന്‍പാണ് അബിൻ മാലിദ്വീപിലേക്ക് പോയത്. അവിടെ അധ്യാപകനായി ജോലി ചെയ്യുകയാണ്. മാലിദ്വീപില്‍ നിന്ന് ഉടന്‍ നാട്ടിലെത്തിയില്ലെങ്കില്‍ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് ഇയാളെ അറിയിച്ചിരുന്നു. കസ്റ്റഡിയിലുള്ള നിഖിലിനെയും അബിനെയും ഒരുമിച്ച് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

നിഖില്‍ തോമസുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. നിഖിലിന്റെ വീട്ടില്‍ നിന്ന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെടുത്ത സാഹചര്യത്തില്‍ ഇയാൾ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എറണാകുളത്തെ ഏജൻസിയിലും എംഎസ്എം കോളേജിലും പൊലീസ് തെളിവെടുപ്പ് നടത്തും. എന്നാല്‍, സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഏജന്‍സി ഇപ്പോള്‍ പ്രവർത്തിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തേക്കാണ് നിഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares