മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (MUDA) ഭൂമി അനുവദിച്ച കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച തള്ളി.
ഭാര്യ ബിഎം പാർവതിക്ക് മുഡ അനുവദിച്ച ഭൂമിയിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതിക്കേസെടുക്കാൻ ഗവർണർ തവർചന്ദ് ഗെലോട്ട് അനുമതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത സിദ്ധരാമയ്യയുടെ ഹർജിയാണ് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും പ്രോസിക്യൂഷൻ അംഗീകാരം “ഗവർണറുടെ മനസ്സ് പ്രയോഗത്തിൽ വരുത്താത്തതിനാൽ ബാധിക്കപ്പെടുന്നില്ല” എന്നും ഹൈക്കോടതി പറഞ്ഞു. ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ വസ്തുതകൾക്ക് അന്വേഷണം ആവശ്യമാണെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു.