Thursday, November 21, 2024
spot_imgspot_img
HomeIndiaനബി വിരുദ്ധ പരാമർശം: ബിജെപി നേതാവ് നൂപുർ ശർമയ്ക്കെതിരെ മുംബൈ പൊലീസിന്റെ നോട്ടീസ്

നബി വിരുദ്ധ പരാമർശം: ബിജെപി നേതാവ് നൂപുർ ശർമയ്ക്കെതിരെ മുംബൈ പൊലീസിന്റെ നോട്ടീസ്

മുംബൈ: മുഹമ്മദ് നബി വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് നൂപുർ ശർമയ്ക്കെതിരെ മുംബൈ പൊലീസിന്റെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാ‍ജരാകണം എന്നാവശ്യപ്പെട്ടാണ് മുംബൈ പൊലീസ് നൂപുർ ശർമക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. മുംബൈ റാസ അക്കാദമി ജോയന്റ് സെക്രട്ടറി ഇർഫാൻ ഷൈഖ് നൽകിയ പരാതിയിലാണ് കഴിഞ്ഞ മാസം 27ന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വർഗീയ പരാമർശത്തിൽ നൂപുർ ശർമയ്ക്കെതിരെ കഴിഞ്ഞ മാസം 27ന് ആണ് മുംബൈ പൊലീസ് കേസെടുത്തത്. മുംബൈ റാസ അക്കാദമി ജോയന്റ് സെക്രട്ടറി ഇർഫാൻ ഷൈഖ് നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവം ശ്രമം നടത്തി, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

അതിനിടെ നുപുർ ശർമയ്ക്ക് സുരക്ഷ ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വധ ഭീഷണിയുണ്ടെന്ന നുപൂർ ശർമയുടെ പരാതിയെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. പരാതിയിൽ ഡൽഹി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും തന്റെ വിലാസം പരസ്യമാക്കരുതെന്നും നൂപുർ ശർമ ആവശ്യപ്പെട്ടു. നൂപുർ ശർമയെ സസ്പെൻഡ് ചെയ്ത് ബിജെപി പുറത്തുവിട്ട കത്തിൽ അവരുടെ മേൽവിലാസമുണ്ടായിരുന്നു. ഈ കത്ത് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ​വെ​ട്ടി​ലാ​ക്കി​യ നൂ​പു​ർ ശ​ർ​മ​യു​ടെ പ്ര​വാ​ച​ക നി​ന്ദ പ​രാ​മ​ർ​ശം, അ​ന്ത​ർ​ദേ​ശീ​യ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​വ​രി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ റാ​ണ അ​യ്യൂ​ബി​നും ആ​ൾ​ട്ട്​ ന്യൂ​സ്​ സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ്​ സു​ബൈ​റി​നും വ്യാ​പ​ക വ​ധ​ഭീ​ഷ​ണി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares