പാട്ന: പരമ്പരാഗത മുസ്‌ലിം വേഷം ധരിച്ചതിന് 32 കുട്ടികളെ അറസ്റ്റ് ചെയ്ത് ബീഹാറിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്. ബീഹാറിലെ മൈദ ബഭംഗാമ ഗ്രാമത്തിലാണ് സംഭവം.
32 മുസ്‌ലിം കുട്ടികളെയും ഒരു മുതിർന്ന രക്ഷിതാവിനെയും തിങ്കളാഴ്ച മൊകാമ റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലെ ജാമിയ സക്കറിയ മദ്രസയിൽ ചേരാൻ പോവുകയായിരുന്നു കുട്ടികൾ.
ഏകദേശം 14 മണിക്കൂറോളം കസ്റ്റഡിയിൽ വെച്ച കുട്ടികളെ പ്രദേശവാസികളുടെയും സാമൂഹിക പ്രവർത്തകരുടെയും പ്രതിഷേധത്തിന് പിന്നാലെയാണ് വിട്ടയച്ചത്.