മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയവർ തന്നെ ഇരകളായി ചമയുകയാണെന്ന് എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ആരോപിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജിൽ, യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുവാൻ എഐഎസ്എഫ് താത്പര്യം അറിയിച്ചപ്പോൾ കേരളത്തിൽ ഒരിടത്തും ഇല്ലാത്ത ഐക്യം നിർമ്മലയിൽ മാത്രമായി എന്തിന് എന്ന് ചോദിച്ച ശേഷം തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞ് എഐഎസ്എഫ് ഇടത്പക്ഷ ഐക്യം തകർത്തുവെന്ന് പറയുന്നത് ശരിയായ നടപടിയല്ലെന്ന് എഐവൈഎഫ് ആരോപിച്ചു.
എതിരാളികളെ കായികമായി നേരിടുന്ന രീതി എസ്എഫ്ഐ അവസാനിപ്പിക്കണം എന്ന് എഐവൈഎഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മൂവാറ്റുപുഴയിലെ എഐവൈഎഫ് മണ്ഡലം കമ്മിറ്റി ഓഫീസിന് ചുറ്റും എസ്എഫ്ഐ പ്രവർത്തകർ സംഘടിപ്പിച്ചതുപോലുളള പ്രകോപനപരമായ നടപടികളിൽ നിന്നും എസ്എഫ്ഐ പിന്മാറണമെന്നും എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.