തിരുവനന്തപുരം: സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എം വി ഗോവിന്ദൻ എം എൻ സ്മാരകത്തിലെത്തിയാണ് കാനവുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐ (എം) സെക്രട്ടറി ആയ ശേഷം ആദ്യമായാണ് എം വി ഗോവിന്ദൻ എം എൻ സമാരകത്തിൽ സന്ദർശനം നടത്തുന്നത്. സർക്കാരിനും ഗവർണറിനും ഇടയിലുള്ള വിഷയവും സർക്കാരിലും മുന്നണിയിലും ഐക്യം കൂടുതൽ ഉറപ്പിക്കുന്നതു സംബന്ധിച്ച കാര്യങ്ങളും ഇരുവരും ചർച്ചചെയ്തു. സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ ,സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എന്നിവരും കൂടിക്കാഴചക്ക് ഒപ്പമുണ്ടായിരുന്നു.