ബിജെപിയുടെ നെറികെട്ട ഭരണം രാജ്യത്ത് അവസാനിപ്പിക്കാൻ പ്രതിപക്ഷ- പ്രാദേശിക പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കേണ്ട അവസരമാണ് ഇതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാൻ ഉള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെ അപ്പാടെ തകർത്ത് എറിയാൻ പ്രതിപക്ഷ ഐക്യത്തിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണ്. രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങൾ തകർത്തെറിയാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ പൊളിച്ചടുക്കേണ്ടത് കാലത്തിന്റെ അനിവാര്യത ആണെന്ന് അദ്ദേഹം പറഞ്ഞു. അതിനായി വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് രാജ്യത്ത് ശക്തമായ പ്രതിപക്ഷ ഐക്യം ഉടലെടുത്താലെ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരു കുടക്കീഴിൽ നിർത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ തങ്ങളാണ് വലിയവർ എന്ന തരത്തിൽ കോൺഗ്രസ് നടത്തുന്ന പല ശ്രമങ്ങളും പ്രതിപക്ഷ ഐക്യത്തെ തകർക്കുന്നതാണ്. പ്രാദേശിക പാർട്ടികളെ ബഹുമാനിക്കാൻ കോൺഗ്രസും തയ്യാറാകണം അതേപോലെതന്നെ കോൺഗ്രസിന്റെ പ്രാധാന്യം തിരിച്ചറിയാൻ പ്രാദേശിക പാർട്ടികളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ബ്രിട്ടീഷ് തന്ത്രമാണ്. ആ തന്ത്രമാണ് കഴിഞ്ഞ 9 വർഷ കാലമായി ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഇനിയും ഇത് വെച്ച് പുലർത്തുന്നത് രാജ്യത്തിന് തന്നെ അപകടമായിരിക്കും. പ്രതിപക്ഷ നിരയിലെ പാർട്ടികൾ വിഭജിച്ചു നിക്കുന്നതിന്റെ ഫലമായി തെരഞ്ഞെടുപ്പിൽ വോട്ടുകൾ വിഭജിക്കപ്പെട്ടു. ആ വിഭജിക്കപ്പെട്ട വോട്ടുകൾ പ്രതിപക്ഷ ഐക്യത്തിലൂടെ ഒരുമിച്ചു കൊണ്ടുവരാൻ സാധിക്കും. കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിനു പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ബിജെപിയുടെ നാശം ഏകദേശം പൂർണമായി. ദക്ഷിണേന്ത്യയിൽ ഉണ്ടായ ഈ വികാരം രാജ്യത്തിന്റെ മറ്റെല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കാൻ പ്രതിപക്ഷ ഐക്യത്തിന് മാത്രമേ സാധിക്കുവെന്ന് എൻ അരുൺ വ്യക്തമാക്കി.
ആവേശമായി സേവ് ഇന്ത്യ മാർച്ച് ഇന്ന് കണ്ണൂർ ജില്ലയിലെ പര്യേടനം ആരംഭിച്ചു. എൻ അരുൺ നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് വൻ സ്വീകരണമാണ് കണ്ണൂരിലെ പ്രവരർത്തകർ നൽകുന്നത്. ജാഥ ഡയറക്ടർ ഒരുമിച്ച് നടക്കാം വര്‍ഗീയതയ്ക്ക് എതിരെ ഒന്നായ് പൊരുതാം തൊഴിലുനുവേണ്ടി എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ട് കാല്‍നട ജാഥകളാണ് എഐവൈഎഫ് സംഘടിപ്പിച്ചിരിക്കുന്നത്. കെ കെ സമദ് ജാഥാ ഡയറക്ടറായും കെ ഷാജഹാന്‍, പ്രസാദ് പറേരി, വിനീത വിന്‍സന്റ് എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരുമായും വടക്കൻ മേഖല ജാഥയ്ക്ക് നേതൃത്വം നൽകുന്നുണ്ട്. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മേന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ നാളെ കൊല്ലം ജില്ലയിലെ പര്യേടനം പൂർത്തിയാക്കി പത്തനംതിട്ടയിലേക്ക് പ്രവേശിക്കും.