Thursday, April 3, 2025
spot_imgspot_img
HomeKeralaതൃശൂര്‍ പോയിട്ട് ഒരു വാര്‍ഡ് പോലും സുരേഷ് ഗോപി എടുക്കാന്‍ പോകുന്നില്ല; എന്‍ അരുണ്‍

തൃശൂര്‍ പോയിട്ട് ഒരു വാര്‍ഡ് പോലും സുരേഷ് ഗോപി എടുക്കാന്‍ പോകുന്നില്ല; എന്‍ അരുണ്‍

കോഴിക്കോട് : എത്ര തലകുത്തി നിന്നാലും ബിജെപിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ സാധിക്കില്ലെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. ഡല്‍ഹിയില്‍ നിന്ന് അമിത് ഷാ കേരളത്തിലെത്തി വീടെടുത്ത് താമസിച്ച് ക്യാമ്പയിന്‍ നടത്തിയാലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലോ ലോക്‌സഭ തെരഞ്ഞെടുപ്പിലോ ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടില്ല. എഐവൈഎഫ് സേവ് ഇന്ത്യ മാര്‍ച്ച് വടക്കന്‍ മേഖല കാല്‍നട ജാഥയില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ എടുത്തുകളയാം എന്നത് സുരേഷ് ഗോപിയുടെ വ്യാമോഹം മാത്രമാണ്. തൃശൂര്‍ പോയിട്ട് ഒരു വാര്‍ഡുപോലും സുേേരഷ് ഗോപി എടുക്കാന്‍ പോകുന്നില്ല.

സിനിമാ സ്‌റ്റൈല്‍ ഡൈലോഗ് അടിച്ചതുകൊണ്ടോ ആളുകളെ കൊണ്ട് കാലു പിടിപ്പിച്ചതുകൊണ്ടോ കാര്യമില്ല. സുരേഷ് ഗോപി ഒന്നാംതരം വര്‍ഗീയവാദിയാണെന്ന് എല്ലാവര്‍ക്കും അറിയാം. വര്‍ഗീയവാദികളില്‍ സിനിമയില്‍ അഭിനയിക്കുന്ന വര്‍ഗീയവാദി, പാട്ടുപാടുന്ന വര്‍ഗീയവാദി എന്നൊന്നുമില്ല. എല്ലാവരും ഒന്നുപോലെയാണ്. സംഘപരിവാറിന്റെ ചാണകക്കുഴിയില്‍ വീഴാതെ കേരള ജനത ഇനിയും നിതാന്ത ജാഗ്രത തുടരുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares