കൊച്ചി: കുടുംബശ്രീക്കാരെ അപമാനിച്ചു കൊണ്ടുള്ള ഇ ശ്രീധരന്റെ പ്രസ്താവന പ്രതിഷേധഹർമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. ലോകത്തിനു തന്നെ മാതൃകയായ സ്ത്രീ ശാക്തീകരണ സംവിധാനമാണ് കേരളത്തിലെ കുടുംബശ്രീ എന്ന് എൻ അരുൺ ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചി മെട്രോ റെയിലുമായി ബന്ധപ്പെട്ട് കുടുംബശ്രീ തൊഴിലാളി സഹോദരിമാരെക്കുറിച്ച് ഇ ശ്രീധരൻ നടത്തിയ പ്രസ്താവന അനുചിതവും അബദ്ധജഡിലവും പ്രതിഷേധാർഹവുമാണെന്ന് അരുൺ പറഞ്ഞു.
സ്റ്റേഷനിലെ പല ഡ്യൂട്ടികളും കുടുംബശ്രീക്ക് കൈമാറിയതും വിഡ്ഢിത്തമാണെന്നായിരുന്നു ഇ ശ്രീധരന്റെ പ്രസ്താവന. 750 കുടുംബശ്രീ തൊഴിലാളികളാണ് മെട്രോ റെയിലിൽ തുച്ഛമായ കൂലിക്ക് തൊഴിലെടുക്കുന്നത്. അവർക്ക് ലഭിക്കുന്ന കൂലിയും പണിയെടുക്കുന്ന സമയവുമെങ്കിലും ഈ ശ്രീധരൻ അന്വേഷിക്കേണ്ടതായിരുന്നുവെന്നും എൻ അരുൺ ചൂണ്ടിക്കാണിച്ചു.
കൂലി വർധനവോ മറ്റാനുകൂല്യങ്ങളോ ആവശ്യപ്പെടാതെ ആത്മാർത്ഥമായി തൊഴിലെടുക്കുന്ന അവരെ അപമാനിക്കരുതായിരുന്നുവെന്നും താങ്കളുടെ വ്യക്തിതാൽപ്പര്യങ്ങൾ സംരക്ഷിക്കുവാൻ അവരെ കരുവാക്കിയത് ശരിയായ നടപടിയല്ലെന്നും എൻ അരുൺ വ്യക്തമാക്കി. ഇ ശ്രീധരൻ തന്റെ പ്രസ്താവന പിൻവലിച്ച് അവരോട് മാപ്പു ചോദിക്കുന്നതാണ് മര്യാദയെന്നും എൻ അരുൺ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇ.ശ്രീധരൻ്റെ പ്രസ്ഥാവന പ്രതിഷേധാർഹം.
ലോകത്തിനു തന്നെ മാതൃകയായ സ്ത്രീ ശാക്തീകരണ സംവിധാനമാണ് കേരളത്തിൻ്റെ അഭിമാനമായ കുടുംബശ്രീ
കൊച്ചി മെട്രോ റെയിലുമായി ബന്ധപ്പെട്ട് കുടുംബശ്രീ തൊഴിലാളി സഹോദരിമാരെക്കുറിച്ച് ഇ_ശ്രീധരൻ നടത്തിയ പ്രസ്ഥാവന അനുചിതവും അബദ്ധജഡിലവും പ്രതിഷേധാർഹവുമാണ്.
മെട്രോ റെയിലിൽ തുച്ഛമായ കൂലിക്ക് തൊഴിലെടുക്കുന്ന 750 കുടുംബശ്രീ തൊഴിലാളികളാണ് മെട്രോ റെയിലിൻ്റെ പ്രതിസന്ധി എന്ന ശ്രീ.ശ്രീധരൻ പറയുമ്പോൾ ചുരുങ്ങിയ പക്ഷം അവർക്ക് ലഭിക്കുന്ന കൂലിയും പണിയെടുക്കുന്ന സമയവുമെങ്കിലും അന്വേഷിക്കേണ്ടിയിരുന്നു.
മെട്രോ റെയിൽ നഷ്ടത്തിലെന്നിരിക്കേ കൂലി വർത്ഥനവോ മറ്റാനുകൂല്യങ്ങളോ ആവശ്യപ്പെടാതെ ആത്മാർത്ഥമായി തൊഴിലെടുക്കുന്ന അവരെ അപമാനിക്കരുത് ,
താങ്കളുടെ വ്യക്തിതാൽപ്പര്യങ്ങൾ സംരക്ഷിക്കുവാൻ അവരെ കരുവാക്കരുത്.
താങ്കൾ പ്രസ്ഥാവന പിൻവലിച്ച് അവരോട് ക്ഷമ ചോദിക്കുകയാണ് മര്യാദ.