മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതികരണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും വ്യക്തിപരമായി മാത്യു കുഴലനാടന്റെ അനുയായികൾ തന്നെ തേജോവധം ചെയ്യുന്നുണ്ടെന്നും വിലക്കെടുത്ത സോഷ്യൽ മീഡിയ സംഘത്തെക്കൊണ്ട് വായടപ്പിക്കാമെന്നാണ് മാത്യു കുഴനാടൻ കരുതുന്നതെങ്കിൽ മാത്യുവിന് തെറ്റിയെന്ന് മനസ്സിലാക്കിക്കോളൂയെന്ന് അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. തന്റെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയമെന്നും രാഷ്ട്രീയ വിമർശനങ്ങളെ രാഷ്ട്രീയമായി നേരിടാനും വിമർശനങ്ങൾക്ക് മറുപടി പറയുവാനും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മാത്യു കുഴലനാടൻ എംഎൽെ മൂവാറ്റുപുഴ വികസനവുമായി ബന്ധപ്പെട്ട് നടത്തുന്ന പൊള്ളയായ അവകാശ വാദത്തിനെതിരെ എൽഡിഎഫി മൂവാറ്റുപുഴ നിയോജക മണ്ഡലം കൺവീനർ എന്ന നിലയിൽ പുറത്തിറക്കിയ പത്ര പ്രസ്ഥാവന വന്നതിനു ശേഷം സോഷ്യൽ മീഡിയയിൽ കള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും വ്യാജ ഫേസ് ബുക്ക് പേജിലൂടെയും വ്യക്തിപരമായി മാത്യു കുഴലനാടന്റെ അനുയായികൾ തേജോവധം ചെയ്യുന്നുണ്ട്. വിലക്കെടുത്ത സോഷ്യൽ മീഡിയ സംഘത്തെക്കൊണ്ട് വായടപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ മാത്യു മനസ്സിലാക്കിക്കോളൂ മാത്യുവിന് തെറ്റി. തന്റെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം.രാഷ്ട്രീയ വിമർശനങ്ങളെ രാഷ്ട്രീയമായി നേരിടൂ , വിമർശനങ്ങൾക്ക് മറുപടി പറയു. നിങ്ങളുടെ കിങ്കരൻമാരുടെ നിലവാരത്തിൽ ഞാൻ പ്രതികരിക്കില്ല കാരണം എന്നെ നയിക്കുന്ന രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമാണ്. മൂവാറ്റുപുഴയുടെ മണ്ണിനു ശീലമില്ലാത്ത നെറികേടിന്റെ , കുടിലതയുടെ രാഷ്ട്രീയവുമായാണ് നിങ്ങൾ രണ്ടു വർഷം മുൻപ് മൂവാറ്റുപുഴയിൽ കാലുകുത്തിയത്. കുഴല നാടനും വിലക്കെടുത്ത കുഴലൂത്തുകാരും ഓർത്തോളൂ, അധികകാലം ഈ കുടിലത ഈ മണ്ണിൽ വാഴില്ല.