തിരുവനന്തപുരം: സിപിഐ നേതാവ് പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ സിപിഐയെയും എഐവൈഎഫിനെയും അവഹേളിച്ച് സംസാരിച്ച മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ.
2018 ൽ ശ്രീകണ്ഠൻ നായരുടെ ചാനൽ നടത്തിയ സംഗീത നിശയുടെ മറവിൽ എറണാകുളം കളക്ടറേറ്റിന് അടുത്തുള്ള ഇരുമ്പനത്തെ 26 ഏക്കർ നിലം നികത്തിയിരുന്നു. ഇതിനെതിരെ എഐവൈഎഫ് ഉൾപ്പെടെ നിരവധി സംഘടനകളും പരിസ്ഥിതി സംഘടനകളും ശക്തമായ നിലപാട് സ്വീകരിച്ചു . ഇതിൽ എഐവൈഎഫ് നടത്തിയ നിയമ പോരാട്ടം വിജയം കണ്ടു. ഇതിന്റെ വ്യക്തി വൈരാഗ്യമാണ് ശ്രീകണ്ഠൻ നായർ ഇപ്പോഴും പാർട്ടിയോടും യുവജന സംഘടനയോടും കാണിച്ചു കൊണ്ടിരിക്കുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഏഴ് വർഷം പിന്നിട്ടിട്ടും അത് സംബന്ധിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ശ്രീകണ്ഠൻ നായർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംഗീത നിശയുടെ മറവിൽ നിലം നികത്തി എന്നതിന്റെയും അധികൃതർ നടപടികൾ സ്വീകരിച്ചതിന്റെയും ഉൾപ്പെടെയുളള തെളിവുകൾ എൻ അരുൺ നിരത്തുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട ഏത് ചർച്ചയ്ക്കും തയ്യാറൈണെന്നും എൻ അരുൺ പറഞ്ഞു.