Friday, November 22, 2024
spot_imgspot_img
HomeKeralaനിർധന രോഗികൾക്ക് കൈത്താങ്ങ്; പാട്ടു വണ്ടിയുമായി എഐവൈഎഫ്, പാട്ടു പാടി സംസ്ഥാന പ്രസിഡന്റ്

നിർധന രോഗികൾക്ക് കൈത്താങ്ങ്; പാട്ടു വണ്ടിയുമായി എഐവൈഎഫ്, പാട്ടു പാടി സംസ്ഥാന പ്രസിഡന്റ്

കൊച്ചി: നിർധന രോ​ഗികൾക്ക് സഹായമേകുന്നതിനായി എഐവൈഎഫിന്റെ നേതൃത്വത്തിൽ നടന്ന പാട്ടു വണ്ടി എന്ന പരിപാടിയിൽ താരമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. എഐവൈഎഫ് പായിപ്ര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇത്തരത്തിൽ വ്യത്യസ്തമാർന്ന ഒരു ക്യാമ്പെയ്ൻ സഘടിപ്പിച്ചത്. പാട്ടു വണ്ടിയിൽ പാട്ടുപാടിയാണ് എൻ അരുൺ താരമായി മാറിയത്.

വരവേൽപ്പ് എന്ന ചിത്രത്തിലെ വെള്ളാരപൂമലമേലെ എന്ന ​ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുകയാണ് എൻ അരുൺ. അദ്ദേഹത്തിന്റെ ​ഗാനം ഹിറ്റായതോടെ എഐവൈഎഫ് സംഘടിപ്പിച്ച ക്യാമ്പെയ്നും ജനപ്രീതി സ്വന്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares